കനത്ത മഴയെ തുടർന്നുണ്ടായ വെള്ളക്കെട്ട്; ഗതാഗതം തടസപ്പെട്ടു | Waterlogging
കണ്ടെയ്നർ റോഡിൽ വൻ വെള്ളക്കെട്ട്. എറണാകുളത്ത് കളമശേരി പാലത്തിനു താഴെയാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇതോടെ പ്രദേശത്ത് ഗതാഗതം തടസപ്പെട്ടു. മാലിന്യങ്ങൾ മൂലം ഓടകൾ അടഞ്ഞതാണ് വെള്ളക്കെട്ടിന് ഇടയാക്കിയത്. ഇന്നലെ രാത്രിയിൽ പെയ്ത കനത്ത മഴയെ തുടർന്നാണ് വെള്ളക്കെട്ട് ഉണ്ടായത്. ഇത് പരിഹരിക്കാൻ അധികൃതരുടെ ഭാഗത്തുനിന്നു ഇതുവരെ ശ്രമങ്ങൾ ഉണ്ടായിട്ടില്ല എന്നാണ് പരാതി. യാത്ര തുടരാൻ സാധിക്കാതെ വാഹനങ്ങൾ തിരികെ മടങ്ങുകയാണ്. ഇന്നലെ രാത്രിയിൽ എറണാകുളത്ത് വിവിധ ഇടങ്ങളിൽ കനത്ത മഴയാണ് പെയ്തത്. ഇതിനു പിന്നാലെയാണ് വെള്ളക്കെട്ട് രൂപപ്പെട്ടത്.ernakulamTimesXP MalayalamUpdated: 28 Apr 2023, 1:04 pm