മർദ്ദനം ദേശീയ പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി
ആലുവ മാർത്താണ്ഡവർമ പാലത്തിനടുത്ത് ദേശീയപാതയുടെ സമാന്തര റോഡിൽ കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ ഓട്ടോറിക്ഷ ഡ്രൈവറടക്കം നാല് പേർ ചേർന്ന് ക്രൂരമായി മർദ്ദിച്ചു.ദേശീയപാതയുടെ സമാന്തര റോഡിൽ ഗതാഗതം തടസ്സപ്പെടുത്തിയായിരുന്നു മർദനം. ഇന്നലെ വൈകിട്ട് 6.30 യോടെയാണ് ആലുവ ബൈപാസ് ദേശീയപാതയുടെ സമാന്തര റോഡിൽ എതിർവശത്തേക്ക് വരികയായിരുന്ന ഓട്ടോ യുവാക്കളുടെ കാറിലുരസി നിർത്താതെ പോയത്.തുടർന്ന് ഓട്ടോറിക്ഷ ഡ്രൈവറോഡ് സംസാരിക്കാനിറങ്ങിയ രണ്ട് യുവാക്കളെ ഇവർ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. ഓട്ടോറിക്ഷയിലുണ്ടായിരുന്ന ഡ്രൈവറടക്കം നാലോളം പേർ ചേർന്നാണ് ഇവരെ മർദ്ദിച്ചത്.എലൂക്കര മാലിലകത്തൂട്ട് സ്വദേശി നസീഫ് ,സുഹൃത്ത് ബിലാൽ എന്നിവർക്കാണ് ഓട്ടോ ഡ്രൈവറുടെ അടക്കം നാല് പേരിൽ നിന്ന് മർദനമേറ്റത്.റോഡ് സൈഡിൽ ആളുകൾ നോക്കി നിൽക്കെയായിരുന്നു കല്ലും വടിയുമുപയോഗിച്ച് യുവാക്കളെ മർദ്ദിച്ചത്. മർദ്ദനമേറ്റ ഇവർ ഓടി രക്ഷപെടാൻ ശ്രമിച്ചെങ്കിലും പിന്തുടർന്ന് മർദിച്ചതായി ഇവർ പറയുന്നു.തുടർന്ന് ഇവരുടെ കാറിന്റെ ചില്ല് ഇഷ്ടിക കൊണ്ട് തകർക്കുകയും ചെയ്തു.ernakulamTimesXP MalayalamUpdated: 7 May 2023, 12:13 pm