ഒരു കുടുംബത്തിലെ മൂന്ന് പേർ മരിച്ച നിലയിൽ
1015 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം പനങ്ങാട് ആണ് സംഭവം. ഗ്യഹനാഥനായ മണിയൻ ഭാര്യ സരോജനി ,മകൻ മനോജ് എന്നിവരെയാണ് വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ 8.50 ഓടെയാണ് സംഭവം പുറത്ത് അറിയുന്നത്. മണിയന്റെ മൃതദേഹം തൂങ്ങി നില്ക്കുന്ന നിലയിലും, സരോജിനിയെയും മനോജിനെയും തലയ്ക്കു അടിയേറ്റ നിലയിലുമാണ് വീട്ടിനുള്ളിൽ കണ്ടെത്തിയത്. മുറിയില്‍ രക്തം തളംകെട്ടി നില്‍ക്കുകയാണ്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭാര്യയേയും മകനേയും കൊലപ്പെടുത്തിയ ശേഷം 62 കാരനായ മണിയന് ആത്മഹത്യ ചെയ്തതാകാം എന്നാണ് പോലീസ് നൽകുന്ന പ്രാഥമിക നിഗമനം. ലോട്ടറി വില്‍പ്പനക്കാരനായിരുന്നു മരിച്ച മണിയന്. ഇന്ന് രാവിലെ സരോജിനിയുടെ സഹോദരി വീട്ടിലെത്തി പരിശോധിച്ചപ്പോഴാണ് മരിച്ച നിലയില്‍ മൂന്ന് മൃതദേഹങ്ങളും കണ്ടത്.