തൊഴിലാളി കാലുതെന്നി വീണത് 15 അടി ഗര്‍ത്തത്തിലേക്ക്
1050 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതീച്ചൂളയില്പ്പെട്ട് തൊഴിലാളി. മാലിന്യം കത്തിക്കുന്ന കുഴിയിലേക്കാണ് അന്യസംസ്ഥാന തൊഴിലാളി വീണത്. കൊല്‍ക്കത്ത സ്വദേശി നസീര്‍ ആണ് തീചൂളയില്പ്പെട്ടത്. പെരുമ്പാവൂര്‍ ഓടക്കാലിയിലെ യൂണിവേഴ്സൽ പ്ലൈവുഡ് ഫാക്ടറിയിൽ ഏഴ് മണിയോടെയാണ് സംഭവം. മാലിന്യം കത്തിക്കുന്ന കുഴിയിലേക്ക് അന്യസംസ്ഥാന തൊഴിലാളി വീണു. നസീറിന് 23 വയസാണ്. 15 അടി ഗര്‍ത്തത്തിലേക്കാണ് വീണത്. പെരുമ്പാവൂര്‍ ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി വരികയാണ്. പ്ലൈവുഡ് ഉത്പന്നങ്ങളുടെ വേസ്റ്റ് കത്തിക്കുന്നതിന് അടിയിലേക്കാണ് തൊഴിലാളി വീണത്. കത്തിച്ചതിന് ശേഷം അതിന് മുകളിൽ മണ്ണിട്ട് നികത്തി വീണ്ടും കത്തിക്കുകയാണ് രീതി. കുഴിയിലേക്ക് വീണ നാസറിനെ ഇതുവരെ കണ്ടെത്താനായിട്ടില്ല. രക്ഷാപ്രവർത്തനം പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.