Kadamakkudy Case: യുവതിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ വാട്സാപ് വഴി പ്രചരിപ്പിച്ച് വായ്പ്പ സംഘം
1002 views
ernakulam വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎറണാകുളം കടമക്കുടിയിൽ പിഞ്ചുകുഞ്ഞുങ്ങൾക്ക് വിഷം നൽകിയ ശേഷംദമ്പതികൾ ആത്മഹത്യ ചെയ്ത സംഭവത്തിൽ കുടുംബം ലോൺ എടുക്കാൻ ഉപയോഗിച്ച ഓണ്‍ലൈൻ ആപ്പ് കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി പൊലീസ്.മരിച്ച നിജോയും ഭാര്യ ശിൽപ്പയും ഉപയോഗിച്ച ഫോൺ കേന്ദ്രീകരിച്ചാണ് അന്വേഷണം നടത്തുന്നത്. തുടർന്ന് ഇരുവരുടേയും ഫോണുകൾ തിരുവനന്തപുരത്തെ സൈബർ വിഭാഗത്തിന് കൈമാറി. മരിക്കുന്നതിന് തൊട്ട് മുൻമ്പുള്ള ദിവസങ്ങളിൽ ഇരുവരൂടേയും ഫോണിലേക്ക് വന്നിട്ടുള്ള മെസ്സേജുകൾ കോളുകൾ എന്നിവ വിണ്ടെടുക്കുന്നതോടെ സംഭവത്തിൽ വ്യക്തത കിട്ടുമെന്നാണ് പോലീസ് പറയുന്നത്. എറണാകുളം റൂറൽ എസ് പി വിവേക് കുമാറിന്റെ നേതൃത്തിൽ വരാപ്പുഴ പൊലീസാണ് കേസ് അന്വേഷിക്കുന്നത്.