ഡോക്ടർക്ക് നേരേ രോഗിയുടെ മർദ്ദനം
1008 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകളമശേരി മെഡിക്കൽ കോളജിൽ ഡോക്ടറെ ആക്രമിക്കാൻ ശ്രമം. മെഡിക്കൽ കോളജിലെ ഡോക്ടർ ഇർഫാന് നേരെയാണ് ആക്രമണം ഉണ്ടായത്. പത്തനംതിട്ട വട്ടേക്കുന്ന് സ്വദേശി ടോയലാണ് ഡോക്ടറെ മർദ്ദിച്ചത്. ഇന്ന് പുലർച്ചെ രണ്ട് മണിക്കാണ് സംഭവം. അപകടത്തിൽ പരിക്കേറ്റ് കഴിഞ്ഞ ദിവസം രാത്രി 11 മണയോടെയാണ് ടോയൽ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയത്. ചികിത്സയ്ക്ക് മുന്നേയുള്ള ചില നടപടിക്രമങ്ങൾ പൂർത്തീകരിക്കാൻ സമയം എടുത്തതിനാൽ ഇയാൾ ഡോക്ടറോട് രോഷാകുലനായി പെരുമാറുകയും അക്രമിക്കാൻ ശ്രമം നടത്തുകയുമായിരുന്നു. ഇതറിഞ്ഞ ആശുപത്രി സെക്യൂരിറ്റി പോലീസിൽ വിവരം അറിയിക്കുകയും കളമശ്ശേരി പോലീസ് എത്തി പ്രതിയെ പിടിക്കൂടുകയും സംഭവത്തിൽ കേസെടുക്കുകയും ചെയ്തു.