കൊച്ചി നഗരസഭയുടെ തട്ടിക്കൂട്ടിയ ബജറ്റിന് എന്ത് ആത്മാർഥതയെന്നും പ്രതിപക്ഷം
കൊച്ചി കോർപ്പറേഷൻ ബജറ്റ് ചർച്ചക്കിടെ പ്രതിപക്ഷം ഇറങ്ങിപ്പോയി. ബ്രഹ്മപുരം തീപിടുത്തം, പ്രതിപക്ഷ കൗൺസിലർമാർക്കെതിരായ പൊലീസ് നടപടി എന്നിവയിൽ പ്രതിഷേധിച്ചായിരുന്നു പ്രതിപക്ഷ കൗൺസിലർമ്മാരുടെ പ്രതിഷേധം. ബാനറുകളുമായി പ്രതിപക്ഷകൗൺസിൽ അംഗങ്ങൾ ഹാളിന്റെ നടുത്തളത്തിൽ ഇറങ്ങി പ്രതിഷേധം നടത്തി. ഭരണപക്ഷ അംഗങ്ങൾ പ്രതിപക്ഷത്തെ സംസാരിക്കാൻ സമ്മതിക്കാതെ ബഹളം വെച്ചു. ഇറങ്ങിപ്പോയ പ്രതിപക്ഷം കോർപ്പറേഷൻ മുറ്റത്ത് സമാന്തര ബജറ്റ് ചർച്ച നടത്തി. ബജറ്റ് സമ്പൂർണ്ണ പരാജയമാണെന്നും മാലിന്യ സംസ്കരണത്തെ സംബന്ധിച്ച് മേയർക്ക് വ്യക്തമായ ധാരണ ഇല്ലെന്നും പ്രതിപക്ഷം ആരോപിച്ചു. പുക നിറഞ്ഞ ബജറ്റാണ് കൊച്ചികോർപ്പറേഷന്റേത് എന്നും യുഡിഎഫ് ആരോപിച്ചു. സംസ്ഥാന സർക്കാർ പറയുന്നു വികേന്ദ്രീകൃത മാലിന്യ സംസ്കരണമല്ല വേണ്ടത് മറിച്ച് കേന്ദ്രീകൃത മാലിന്യ സംസ്കരണമാണ് വേണ്ടത് എന്ന് എന്നാൽ കോർറേഷൻ അത് തിരിച്ചാണ് പറയുന്നത് എന്നും സർക്കാരും കോർപ്പറേഷനും പരസ്പ്പരവിരുദ്ധമായിട്ടുള്ള കാര്യങ്ങളാണ് ചെയ്യുന്നത് എന്നും യുഡിഎഫ് കൗൺസിൽ ആരോപിച്ചു. അതേ സമയം കൊച്ചിയിലെ ജനങ്ങങ്ങളുടെ ജീവന് ഒരു വിലയും കൽപ്പിക്കാതെ തട്ടിക്കൂട്ടിയെടുത്ത ഈ ബജറ്റിന് എന്ത് ആത്മാർഥതയാണ് ഉള്ളതെന്നും യു ഡി എഫ് കൗൺസിലർ പത്മരാജൻ ചോദിച്ചു.ernakulamTimesXP MalayalamUpdated: 30 Mar 2023, 10:21 am