പ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും തന്നെ ബാധിക്കില്ലെന്ന് പ്രൊഫസര്‍ ടി ജെ ജോസഫ്
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടിയ കേസിൽ കുറ്റക്കാരെന്ന് കണ്ടെത്തിയ ആറ് പ്രതികളുടെയും ശിക്ഷ വിധിച്ച് കോടതി. മുഖ്യപ്രതികളായ പ്രതികളായ സജിൽ,എംകെ നാസർ, നജീബ് എന്നിവർക്ക് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. മറ്റ് മൂന്ന് പ്രതികളായ നൗഷാദും മൊയ്തീൻ കുഞ്ഞും അയൂബും 3 വർഷം വീതം തടവ് അനുഭവിക്കണം. മൂന്ന് വർഷം ശിക്ഷിക്കപ്പെട്ടവർക്ക് കോടതി ജാമ്യം അനുവദിച്ചു. ടി ജെ ജോസഫിന് എല്ലാം പ്രതികളും ചേർന്ന് 4 ലക്ഷം രൂപ കൊടുക്കണമെന്നും കോടതി നിർദ്ദേശിച്ചു. കൈവെട്ടിയ കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് എൻഐഎ കോടതി ഇന്നലെ കണ്ടെത്തിയിരുന്നു.അഞ്ച് പേരെ വെറുതെ വിടുകയും ചെയ്തിരുന്നു.ഗൂഢാലോചന ഉള്‍പ്പടെ എല്ലാ കുറ്റങ്ങളും തെളിഞ്ഞതായും കോടതി പറഞ്ഞിരുന്നു