ഭാര്യയുമായി അകന്ന ജയകുമാർ ദുബൈയിൽ ലക്ഷദ്വീപ് സഫിയ്ക്കൊപ്പാണ് താമസിച്ചത്
ദുബൈയിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം എറണാകുളം പൊതുശ്മാശാനത്തിൽ സംസ്കരിക്കും. ഇന്ന് പുലർച്ചെയാണ് ദുബൈയിൽ വച്ച് മരണപ്പെട്ട കോട്ടയം ഏറ്റുമാനൂർ സ്വദേശിയായ ജയകുമാറിന്റെ മൃതദേഹം നെടുമ്പാശ്ശേരിയിലെത്തിച്ചത്. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചമൃതദേഹം ഏറ്റുവാങ്ങിയത് ജയകുമാറിന് ഒപ്പം ദുബൈയിൽ താമസിച്ചിരുന്ന ലക്ഷദ്വീപ് സ്വദേശി സഫിയ ആണ്.എന്നാൽ നാട്ടിലെത്തിച്ച മൃതദ്ദേഹം എറ്റുവാങ്ങാൻ ജയകുമാറിന്റെ ഭാര്യയും അമ്മയും തയ്യാറാകാതെ വന്നതോടെ ഇവർ അനിശ്ചിതത്വം നേരിടുകയും തുടർന്ന് ആലുവ പോലീസിൽ പരാതിപ്പെടുകയുമായിരുന്നു. പിന്നീട് പോലീസ് ഇടപ്പെട്ടതിനെ തുടർന്ന് ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിടുകയും മൃതദേഹം എറണാകുളത്തെ പൊതുശ്മശാനത്തിൽ സംസ്കരിക്കാൻ ധാരണയാവുകയും ചെയ്തു.ആംബുലൻസിൽ സൂക്ഷിച്ച മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനു മുമ്പിൽ 8മണിക്കൂറോളമാണ് നിർത്തിയിട്ടത്.ernakulamTimesXP MalayalamUpdated: 26 May 2023, 4:47 pm