എക്സൈസുകാരെ അക്രമിച്ച പ്രതി പിടിയിൽ
1005 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊച്ചിയില് എക്സൈസ് ഉദ്യോഗസ്ഥരെ അക്രമിച്ച് രക്ഷപ്പെട്ട പ്രതിയെ പിടികൂടി. തോക്ക് ചൂണ്ടിയും കത്തിവീശിയും രക്ഷപ്പെടുകയായിരുന്നു. അസിസ്റ്റന്റ് എക്സൈസ് കമ്മിഷണറിന്റെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്. പ്രതി ചിഞ്ചു മാത്യു സംസ്ഥാനത്തെ ലഹരിറാക്കറ്റിലെ മുഖ്യ കണ്ണിയാണ് എന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. ചിഞ്ചുവിന്റെ വാഴക്കാലയിലെ ഫ്ലാറ്റില്‍ പരിശോധനയ്ക്കെത്തിയ എക്സൈസ് ഉദ്യോഗസ്ഥരെയാണ് പ്രതി ആക്രമിച്ചത്. ഒന്നരക്കോടി രൂപയുടെ ലഹരിമരുന്നാണ് എക്സൈസ് പിടികൂടിയിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴച രാത്രിയായിലാണ് സംഭവം. ഇയാളുടെ ഫ്ലാറ്റില്‍ നിന്ന് കണ്ടെടുത്തിരിക്കുന്നത് വില്പനയ്ക്കായി സൂക്ഷിച്ച 750 ഗ്രാം എംഡിഎംഎയും 56 ഗ്രാം ഹാഷിഷ് ഓയിലുമാണ്. പ്രതി മൊഴി നൽകിയിരിക്കുന്നത് ഡല്‍ഹിയില്‍ നിന്നാണ് ലഹരിമരുന്നുകള്‍ എത്തിച്ചതെന്നാണ്.