തെരുവുനായ ആക്രമണം; ആറോളം പേർ ആശുപത്രിയിൽ
1019 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഎറണാകുളം പറവൂർ പുത്തൻവേലിക്കരയിൽ തെരുവ് നായയുടെ ആക്രമണം. നായയുടെ കടിയേറ്റ ആറോളം പേർ കളമശേരി മെഡിക്കൽ കോളേജിൽ ചികിത്സ തേടി. തെരുവുനായ ആണെന്നാണ് നാട്ടുകാർ പറയുന്നത്. അതേസമയം പോലീസ് എത്തിയാണ് കടിയേറ്റവരെ ആശുപത്രിയിൽ എത്തിച്ചത്. കടിയേറ്റ സെബാസ്റ്റ്യൻ എന്നയാളുടെ 17,000 രൂപയോളം വില വരുന്ന സാംസങ് ഫോണും തെരുവ് നായ കടിച്ചു പൊട്ടിച്ചിട്ടുണ്ട്. പ്രദേശത്തെ 12 ഓളം നായ്ക്കൾക്ക് കടിയേറ്റതായി നാട്ടുകാർ പറഞ്ഞു. ഈ നായ്ക്കൾക്ക് വാക്സിൻ അടക്കം നൽകുന്ന കാര്യത്തിൽ അധികൃതർ നടപടി സ്വീകരിക്കണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു. കടിയേറ്റവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. പലരുടെയും കാലിനും കൈയ്ക്കുമാണ് പരിക്കേറ്റത്.