Christmas Celebration: 100 രൂപയിൽ തുടങ്ങി പുൽകൂടും നക്ഷത്രങ്ങളും ഇവിടെ റെഡിയാണ്
1028 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂക്രിസ്മസ് കാലമെത്തി. പതിവ് തെറ്റിച്ചില്ല, പുൽകൂടും നക്ഷത്രങ്ങളുമായി വേലുച്ചാമിയും മക്കളും കൊച്ചിയിലെത്തി. കൊച്ചി മറൈൻഡ്രൈവിൽ മുളകൊണ്ടുള്ള പുൽകൂടും നക്ഷത്രങ്ങും ചെറിയ വിലയിൽ കഴിഞ്ഞ 15 വർഷമായി വിൽക്കുകയാണ് പാലക്കാടക്കാരൻ വേലുച്ചാമി. രണ്ടുമാസം മുൻപുതന്നെ മുളകൾ ശേഖരിച്ച് വേണ്ട തയ്യാറെടുപ്പുകൾ എല്ലാം നടത്തിയ ശേഷമാണ് പാലക്കാടുനിന്ന് വേലുച്ചാമിയും സംഘവും കൊച്ചിയിലേക്ക് തിരിക്കുന്നത്. പല വലിപ്പത്തിലുള്ള പുൽകൂടുകളും നക്ഷത്രങ്ങളും മറൈൻ ഡ്രൈവിലെ നടപ്പാതയിലിരുന്നാണ് ഇവർ തയ്യാറാക്കി വിൽപ്പന നടത്തുന്നത്.