District Jail Ernakulam: കാക്കനാട് ജയിലിൽ തടവുകാർ ഇരട്ടിയിലധികം
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
എറണാകുളം ജില്ലയിൽ ലഹരി കേസുകളും ഇതര സംസ്ഥാനക്കാരുടെ കുറ്റത്യങ്ങളും വർധിച്ചതോടെ കാക്കനാട് ജില്ലാ ജയിലിൽ തടവുക്കാരുടെ എണ്ണം ഇരട്ടിയിലധികം. 87 തടവുക്കാരെ മാത്രം പാർപ്പിക്കാൻ സൗകര്യമുള്ള ജയിലിൽ ഇപ്പോൾ കഴിയുന്നത് 205 പേരാണ്. 9 വലിയ ലോക്കപ്പ് മുറികളും 5 ചെറിയ ലോക്കപ്പ് മുറികളും 4 സിംഗിൾ ലോക്കപ്പ് മുറികളുമാണ് ജില്ലാ ജയിലിൽ ആകെ ഉള്ളത്. കഴിഞ്ഞ കുറച്ച് നാളുകളായി നിരവധി ലഹരി ഉപയോഗകേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തിരുന്നു. റിമാൻഡ് തടവുക്കാനാണ് ജയിലിൽ കഴിയുന്നതിൽ അധികവും. അതേസമയം കുറഞ്ഞ കാലയളവിലേക്ക് ശിക്ഷിക്കപ്പെട്ടവരും തടവിൽ കഴിയുന്നുണ്ട്.