കനത്ത സുരക്ഷാ വലയത്തിൽ കൊച്ചി നഗരം
രണ്ട് ദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കേരളത്തിലെത്തും. ഇന്റലിജൻസ് റിപ്പോർട്ടുള്ളതിനാൽ പഴുതടച്ച സുരക്ഷയാണ് കൊച്ചിയിൽ ഒരുക്കിയിട്ടുള്ളത്. രണ്ടായിരത്തിലധികം പൊലീസുകാരെയാണ് നഗരത്തിൽ വിന്യസിച്ചിരിക്കുന്നത്. അതേ സമയം, ബി ജെ പിയുടെ റോഡ് ഷോ 1.8 കിലോമീറ്ററായി വർദ്ധിപ്പിച്ചു. വൈകിട്ട് നാല് മണിക്ക് വെല്ലിങ്ടൺ ഐലന്റിലെ നാവികസേനാ വിമാനത്താവളത്തിൽ എത്തുന്ന പ്രധാനമന്ത്രി റോഡ് ഷോ ആയാണ് യുവം യൂത്ത് കോൺക്ലേവ് നടക്കുന്ന തേവര സേക്രട്ട്ഹാർട്ട് കോളജിലെത്തുക. വെണ്ടുരുത്തി പാലം മുതൽ തേവര കോളജ് വരെ 1.8 കിലോമീറ്ററാണ് റോഡ് ഷോ നടത്തുക. യുവം കോൺക്ലേവിൽ ഒരു ലക്ഷം യുവാക്കളുമായി പ്രധാനമന്ത്രി സംവദിക്കും. ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കനത്ത സുരക്ഷാ വലയത്തിലാണ് കൊച്ചി നഗരം. സിറ്റിപൊലീസ് കമ്മീഷണർ കെ. സേതുരാമന്റെ നേതൃത്വത്തിൽ നടന്ന യോഗത്തിൽ നഗരത്തിലെ സുരക്ഷ ക്രമീകരണങ്ങൾ വിലയിരുത്തി.ernakulamTimesXP MalayalamUpdated: 23 Apr 2023, 6:45 pm