ഒരു കിലോഗ്രാം മാലിന്യത്തിന് 3.50 രൂപ ഇടാക്കും
1003 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകളമശ്ശേരി പ്രദേശത്തെ വീടുകളിലെ ജൈവമാലിന്യം താൽക്കാലികമായി പാലക്കാട് ജില്ലയിലെ കുമ്പിടി ആസ്ഥാനമായുള്ള ഫാബ്കോ ബയോ സൈക്കിൾ ആൻഡ് ബയോ പ്രോട്ടീൻ ടെക്നോളജീസിന് നൽകാൻ കളമശ്ശേരി നഗരസഭ കൗൺസിൻ യോഗം തീരുമാനിച്ചു. കഴിഞ്ഞ പത്ത് ദിവസമായി നഗരസഭയുടെ പരിതിയിൽ വരുന്ന വീടുകളിൽ നിന്ന് ജൈവമാലിന്യം ശേഖരിച്ചിരുന്നില്ല.അതിനാൽ ജനങ്ങൾ വലിയ രീതിയിൽ പ്രതിസന്ധി നേരിടുകയായിരുന്നു.ഇന്ന് നഗരസഭയിലെ 21 വാർഡുകളിലെ ജൈവമാലിന്യം ശേഖരിച്ച് സ്വകാര്യ കമ്പനിക്ക് കൈമാറി. ഒരു കിലോഗ്രാം മാലിന്യത്തിന് 3.50 രൂപയാണ് ഇടാക്കുക. താൽകാലികമായി മാലിന്യം കൈമാറുന്നതിനാൽ സ്വകാര്യകമ്പനിയുമായി നഗരസഭയ്ക്ക് കരാർ ഉണ്ടാകില്ല. അതേസമയം ഉറവിട മാലിന്യ സംസ്കരണ സംവിധാനം നഗരസഭയിൽ പ്രാവർത്തീകമാക്കുന്നതുവരെ മാലിന്യം ബ്രഹ്മ്പുരം പ്ലാന്റിൽ നൽകുന്നതിന് മൂന്ന് മാസം കൂടി അനുവദിച്ച് നൽകണമെന്ന് നഗരസഭ സർക്കാരിനോട് ആവശ്യപ്പെടും. ഒപ്പം നഗരസഭയിലെ 6082 വീടുകളിൽ ബയോ വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യാനും കൗൺസിൽ യോഗം തീരുമാനിച്ചു. ഓരോ വാർഡിലേയും ലഭിച്ചിട്ടുള്ള അപേക്ഷകൾ പരിഗണിച്ച ശേഷം അതിന് അനുസരിച്ചാവും വേസ്റ്റ് ബിന്നുകൾ വിതരണം ചെയ്യുക.