കേരളം പിടിക്കും ബിജെപിയെന്ന് നരേന്ദ്ര മോദി
പ്രധാനമന്ത്രി പങ്കെടുക്കുന്ന യുവം വേദിയിൽ മലയാളത്തിൽ പ്രസംഗം തുടങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. മലയാളി യുവാക്കൾക്ക് എന്റെ നമസ്കാരം എന്ന് പറഞ്ഞാണ് പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിൽ എത്തുമ്പോൾ തനിക്ക് കൂടുതൽ ഊർജം ലഭിക്കുന്നു എന്നും പ്രധാനമന്ത്രി പറഞ്ഞു.ഈ നൂറ്റാണ്ട് ഇന്ത്യയുടേതാണ്. ഇന്ത്യ ലോകത്തിന്റെതന്നെ യുവശക്തിയാണെന്നും ,ലോകത്തെ തന്നെ മാറ്റിമറിക്കാനുള്ള കഴിവ് ഇന്ത്യക്കുണ്ട് എന്നും അദ്ദേഹം പറഞ്ഞു. അതിവേഗം വളരുന്ന സാമ്പത്തീക ശക്തിയായി ഇന്ത്യ മാറി. സ്വാതന്ത്ര്യസമരസേനാനികളുടെ പാരമ്പര്യം തിരിച്ചറിഞ്ഞ് കേരളത്തിലെ യുവാക്കൾ മുന്നോട്ടുവരുന്നതിൽ സന്തോഷമെന്നും ബിജെപിക്കും രാജ്യത്തെ യുവത്വത്തിനും ഒരേ കാഴ്ചപ്പാടാണെന്നും ,യുവാക്കളുടെ നേതൃത്വത്തിൽ വികസനം സാധ്യമാക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. തനിക്ക് ഏറ്റവും വിശ്വാസം യുവാക്കളിലാണെന്നും അദ്ദേഹം പറഞ്ഞു. അതേസമയം പ്രസംഗവേളയിൽ കേരള സർക്കാരിനെ പ്രധാനമന്ത്രി വിമർശിക്കുകയും ചെയ്തു.യുവാക്കൾ നേരിടുന്ന ഏറ്റവുംവലിയ പ്രശ്നമായ തൊഴിലില്ലായിമ്മ പരിഹരിക്കാൻ ഒരു തൊഴിൽമേള പോലും ഇവിടുത്തെ സർക്കാർ ചെയ്യുന്നില്ല. എന്നാൽ ഭാരതീയ ജനതാ പാർട്ടി എവിടൊക്കെ ഉണ്ടോ അവിടെയെല്ലാം ഇത്തരം തൊഴിൽ മേളകൾ നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സിപിഎമ്മുംകോൺഗ്രസ്സും ചേർന്ന് യുവാക്കളുടെ തൊഴിൽ അവസരങ്ങൾ നഷ്ടപ്പെടുത്തുകയാണ് ചെയ്യുന്നത്.ernakulamTimesXP MalayalamUpdated: 25 Apr 2023, 8:58 am