പാക് സ്വദേശിയെ മട്ടാഞ്ചേരി കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു
പാക് ബോട്ടിൽ നിന്നും പുറംകടലിൽ വച്ച് മയക്കുമരുന്ന് പിടിച്ചെടുത്ത സംഭവത്തിൽ പ്രതിയായ പാക് സ്വദേശിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. മട്ടാഞ്ചേരി കോടതിയാണ് പ്രതിയെ റിമാൻഡ് ചെയ്തത്. 25,000 കോടിയുടെ മയക്കുമരുന്നാണ് പിടികൂടിയത്. പ്രതിയായ സുബൈർ ദെറക്ഷാൻഡേ 5 ഭാഷകളിൽ സംസാരിക്കും. പ്രതി വാദിക്കുന്നത് താൻ ഇറാനിയൻ ആണെന്നാണ്. എന്നാൽ എൻസിബിയുടെ കണ്ടെത്തൽ പ്രതി പാകിസ്താനിയെന്നാണ്. പ്രതിയെ കാക്കനാട് ജയിലിലേക്ക് മാറ്റും. ഇത്രയും വലിയ മയക്കുമരുന്ന് വേട്ട രാജ്യത്ത് തന്നെ ആദ്യമാണ്. അതിനാൽ ഇന്ത്യയിലെ മെട്രോ നഗരങ്ങളിൽ കൂടുതൽ അന്വേഷണം നടത്താണ് തീരുമാനം.ernakulamTimesXP MalayalamUpdated: 15 May 2023, 11:31 pm