ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാളിൽ കാഴ്ച്ചക്കാരേറെയാണ്
1017 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂതറിയിൽ തുണി നെയ്തെടുക്കുന്നത് നേരിൽ കാണുക എന്നത് ഇന്നത്തെ തലമുറയ്ക്ക് വലിയ കൗതുകമാണ്. കൊച്ചി മറൈൻഡ്രൈവിൽ നടന്നു വരുന്ന വിപണ മേളയിൽ കൈത്തറി സ്റ്റാലിൽ നിറയെ അളുകളെ കാണാം. എന്റെ കേരളം' മെഗാ പ്രദർശനമേളയിൽ വ്യത്യസ്തമാവുകയാണ് ചേന്ദമംഗലം കൈത്തറിയുടെ സ്റ്റാള്‍. പ്രദർശനമേളയിൽ തറിയിൽ നെയ്യുന്നത് നേരിട്ടുകാണാനും തുണിത്തരങ്ങൾ വാങ്ങാനും നിരവധി ആളുകൾ മേളയിലെത്തുന്നുണ്ടെന്ന് പ്രധാന കൈത്തറി നെയ്ത്തുകാരനായ പി കെ ശശീന്ദ്രൻ പറഞ്ഞു. പതിമൂന്നാംവയസ്സിലാണ് താൽപ്പര്യം മൂലം താൻ കൈത്തറിമേഖലയിലേക്ക് എത്തിയത്. ഇന്ന് നിരവധി വസ്ത്രങ്ങൾഅദ്ദേഹം നെയ്ത് കഴിഞ്ഞു. നടിയും സംരംഭകയുമായ പൂർണിമ ഇന്ദ്രജിത്ത് അടക്കമുള്ളവർ അവരുടെ ബിസ്സിനസ്സ് ആവശ്യങ്ങൾക്കായി ചേന്ദമംഗലം കൈത്തറിയിലാണ് എത്തുന്നത് എന്നും അദ്ദേഹം പറഞ്ഞു.കസവുമുണ്ടുകൾ, സെറ്റ് സാരി, ഡിസൈനർ സാരി, ചുരിദാർ, ഷാളുകൾ ,തോർത്ത്, മുണ്ടുകൾ തുടങ്ങി നിരവധി ഉൽപ്പന്നങ്ങളാണ് കൈത്തറി സ്റ്റാളിൽ ഒരുക്കിയിരിക്കുന്നത്. അരമണിക്കൂർകൊണ്ട് നെയ്തെടുക്കുന്ന തുണികൾക്കുമുതൽ നാലുദിവസംവരെ സമയമെടുക്കുന്ന ഡിസൈനർ സാരികൾക്കുവരെ ആവശ്യക്കായേറെയാണ്.