യുഡിഎഫ് മാർച്ചിൽ സംഘർഷം | UDF March
കൊച്ചി ഇരുമ്പനം സ്വദേശി മനോഹരന്റെ കസ്റ്റഡി മരണത്തില്‍ നാളിതുവരെയായും നടപടി സ്വീകരിക്കാത്തതില്‍ വീണ്ടും പ്രതിഷേധം. യുഡിഫ് പിറവം-തൃപ്പൂണിത്തുറ നിയോജകമണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തില്‍ ഹില്‍ പാലസ് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. ബാരിക്കേട് മറികടക്കാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലിസ് ജലപീരങ്കി പ്രയോഗിച്ചു. തുടര്‍ന്ന് സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള പ്രവര്‍ത്തകരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. യു.ഡി.എഫ് നേതാക്കള്‍ മാര്‍ച്ചിന് നേതൃത്വം നല്കി. മാർച്ച് 25 രാത്രി 8.45 ഓടെയാണ് ഇരുമ്പനം കര്‍ഷക കോളനി ഭാഗത്തുവെച്ച് മനോഹരനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ഇരുചക്ര വാഹനത്തില്‍ വന്ന മനോഹരന് പൊലീസ് കൈകാണിച്ചപ്പോള്‍ നിര്‍ത്താന്‍ വൈകിയതാണ് പൊലീസിനെ പ്രകോപിപ്പിച്ചത്.മനോഹരന്റെ പിന്നാലെയെത്തിയ പൊലീസ് ഹെല്‍മറ്റ് ഊരിയപ്പോള്‍ തന്നെ മനോഹരന്റെ മുഖത്തടിച്ചെന്ന് നാട്ടുകാര്‍ ആരോപിച്ചിരുന്നു.ernakulamTimesXP MalayalamUpdated: 20 Apr 2023, 11:52 pm