Neeleeswaram Panchayat: ഒരുലക്ഷം രൂപയ്ക്ക് ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി നീലീശ്വരം പഞ്ചായത്ത്
ജനകീയമായി ബസ് കാത്തിരിപ്പ് കേന്ദ്രമൊരുക്കി സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത്. നാട്ടുകാർ ചേർന്ന് ഒന്നേകാൽ ലക്ഷം പിരിച്ചെടുത്താണ് ഈ ബസ്കാത്തിരിപ്പ് കേന്ദ്രം പൂർത്തീകരിച്ചിരിക്കുന്നത്. വാർഡ് മെമ്പർ സേവ്യർ വടക്കുംഞ്ചേരിയുടെ നേതൃത്വത്തിലായിരുന്നു ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ നിർമ്മാണം. മലയാറ്റൂർ നീലീശ്വരം പഞ്ചായത്ത് ഒൻപതാം വാർഡിൽ മലയാറ്റൂർ പളളിക്ക് സമീപമാണ് ഈ ജനകീയ ബസ് കാത്തിരിപ്പ് കേന്ദ്രം. സംഭാവന നൽകിയവരുടെ പേരും നൽകിയ തുകയും ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് സമീപത്തുളള ബോർഡിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. ബസ് സ്റ്റോപ്പിൽ മൊബൈൽ ചാർജ് ചെയ്യാനുള്ള സംവിധാനമുണ്ട്. അടുത്തായി കുടിവെള്ളവും ഒരുക്കിയിട്ടുണ്ട്. ചുറ്റും വേലിയായി സ്ഥാപിച്ച സ്റ്റീറ്റുകളെല്ലാം ഏറ്റവും ഗുണമേന്മയുള്ളതാണ്. ഇതിനെല്ലാം ഒപ്പം കാലാവധി കഴിയാത്ത മരുന്ന് ശേഖരിക്കാനുള്ള ഒരു പെട്ടിയും ഈ ബസ്കാത്തിരിപ്പ് കേന്ദ്രത്തിൽ ഒരുക്കിയിട്ടുണ്ട്. ഇത് ശേഖരിച്ച് അഗതി മന്ദിരങ്ങളിലേക്ക് എത്തിക്കുകയാണ് ലക്ഷ്യം. 1,22,700 രൂപയാണ് ബസ് സ്റ്റോപ്പ് നിർമ്മാണത്തിനായി മൊത്തം ചെലവായ തുക.
Curated by Achu Sp|TimesXP Malayalam|18 Sept 2023