ചിക്കനും പിടിയും തുടങ്ങി പാല്‍കപ്പയും ബീഫും എല്ലാം റെഡി | Ente keralam Expo |
1129 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനാവിൽ രുചിയൂറും വിഭവങ്ങളുമായി കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകള്‍ മിക്ക മേളകളുടെയും മുഖ്യ ആകര്‍ഷണം തന്നെയാണ്. കൊച്ചി മറൈന്‍ ഡ്രൈവിലെ എന്റെ കേരളം പ്രദര്‍ശന വിപണന മേളയിലും കൊതിയൂറും രുചി വിഭവങ്ങളൊരുക്കി കുടുംബശ്രീ ചേച്ചിമാര് സജീവമാണ് .ചിക്കനും പിടിയും തുടങ്ങി പാല് കപ്പയും ,കടല്‍ രുചികളുമൊക്കെ തേടി വരുന്നവരുടെ നീണ്ട നിരയാണ് എന്റെ കേരളം മെഗാ പ്രദര്‍ശന വേദിയിലെ കുടുംബശ്രീയുടെ ഭക്ഷ്യമേളയില്‍. ഭക്ഷ്യ സ്റ്റാളുകള്‍ രുചി വൈവിധ്യങ്ങള്‍ ആസ്വദിക്കാന്‍ നിരവധി സന്ദര്‍ശകരാണ് ദിനവും ഇവിടെ എത്തുന്നത്.കപ്പ ബിരിയാണി, കക്ക ബിരിയാണി, നെയ്ച്ചോറ്, ഇറച്ചി ചോറ്, ദം ബിരിയാണി, അങ്ങനെ നിരവധി വൈവിധ്യങ്ങള്‍ കുടുംബശ്രീയുടെ സ്റ്റാളുകളില്‍ ലഭ്യമാണ്.ദോശ ആസ്വാദകര്‍ക്കായി മസാല ദോശ, നെയ് ദോശ, പ്ലെയിന്‍ ദോശ, ചിക്കന്‍ ദോശ, ബീഫ് ദോശ തുടങ്ങിയവയുമുണ്ട്. ദാഹം അകറ്റാന്‍ വിവിധയിനം കുലുക്കി സർബത്ത് തൊട്ട് പല ജ്യൂസകളും ഒപ്പം ചെറുകടികളുമായി ചേച്ചിമാർ ഫുൾ ഓൺ ആണ് . പേരില്‍ കൗതുകം ഒളിപ്പിച്ച പഞ്ചനക്ഷത്ര പായസവും പാല് കപ്പയും ചിക്കന്‍ നുറുക്കി പൊരിച്ചതും കുടുംബശ്രീയുടെ ഫുഡ് കോര്‍ട്ടുകളില്‍ നിന്ന് കഴിക്കാം.