ചടങ്ങ് ഏപ്രിൽ 25 ന് തിരുവനന്തപുരത്ത് | Kochi Water Metro
1052 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊച്ചിയിലെ 11 ദ്വീപുകളെ നഗരവുമായി ബന്ധിപ്പിക്കുന്ന കൊച്ചിയുടെ വാട്ടർ മെട്രോ പദ്ധതി ഈ മാസം 25 ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്യും. ബോട്ടുകളും ടെര്‍മിനലും തയാറായിട്ടും ഉദ്ഘാടകനെ കിട്ടാത്തതിനാല്‍ സര്‍വീസ് തുടങ്ങാനാകാതെ ഒരു വർഷത്തോളമായി ട്രയൽ സർവീസിൽ മാത്രമായിരുന്നു കൊച്ചി വാട്ടര്‍ മെട്രോ .ആദ്യഘട്ട സര്‍വീസ് തുടങ്ങാന്‍ ഏഴുബോട്ടുകളും, അഞ്ച് ടെര്‍മിനലും നിലവിൽ തയാറാണ്. കൊച്ചി മെട്രോയുടെ അതേ സൗകര്യത്തോടെ നഗരത്തിന് സമീപത്തെ ദ്വീപ് സമൂഹങ്ങൾക്കും രാജ്യാന്തര നിലവാരത്തിലുള്ള ഗതാഗതം സാധ്യമാകും. കൊച്ചിയിലേക്ക് കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്ന ഒരു പദ്ധതി കൂടിയാണിത്. മെട്രോ ഗതാഗതവും അതിനൊപ്പം അതേ നിലവാരത്തിലുള്ള ജലഗതാഗതവും സമന്വയിപ്പിക്കുന്നരാജ്യത്തെ ആദ്യ പദ്ധതി കൂടിയാണ് കൊച്ചി വാട്ടർ മെട്രോ. ഹൈക്കോര്‍ട്ട്, ബോള്‍ഗാട്ടി, വൈപ്പിന്‍ റൂട്ടിലാണ് ആദ്യ സര്‍വീസ്. 100 പേർക്ക് സഞ്ചരിക്കാവുന്ന 8 ബോട്ടുകൾ നിലവിൽ സർവീസിന് തയ്യാറാണ്.