ഈജിസ് റെയിൽ കമ്പനി ഉടൻ ഡിസൈൻ തയ്യാറാക്കും
1021 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊച്ചി മെട്രോ രണ്ടാം ഘട്ടത്തിനായുള്ള കാത്തിരിപ്പിലാണ് കൊച്ചിക്കാരേറെയും. രണ്ടാം ഘട്ടത്തിലെ സ്റ്റേഷനുകളുടെ ഡിസൈൻ തയ്യാറാക്കൽ ജോലികൾ വരുന്ന ഒരാഴ്ച്ചക്കകം തുടങ്ങാൻ ഒരുങ്ങുകയാണ് കൊച്ചി മെട്രോ. ഫ്രാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈജിസ് റെയിൽ എന്ന കമ്പനിയെയാണ് ഡിസൈൻ കൺസൾട്ടന്റായി തിരഞ്ഞെടുത്തിരിക്കുന്നത്. കലൂർ ജവഹർ സ്റ്റേഡിയത്തിൽ നിന്ന് തുടങ്ങി കാക്കനാട് ഇൻഫോപാർക്ക് വരെയുള്ള മെട്രോ സ്റ്റേഷനുകളുടെ വിശദമായ രൂപരേഖ ഇനി ഈജിസ് എന്ന കമ്പനിയാണ് തയ്യാറാക്കുക. കൊച്ചിമെട്രോയുടെ ആദ്യഘട്ടത്തിലും ഫ്രാൻസ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഈജിസ് റെയിൽ എന്ന കമ്പനി പങ്കാളിയായിരുന്നു. കൊച്ചി മെട്രോ രണ്ടാം ഘട്ടത്തിൽ 11 സ്റ്റേഷനുകളാകും ഉണ്ടാകുക. 11 സ്റ്റേഷനിലും യാത്രക്കാർക്ക് പ്രധാന്യം നൽകിയാവണം നിർമ്മാണം എന്നതാണ് കെഎംആർഎൽ ഈ കമ്പനിക്ക് നൽകിയിരിക്കുന്ന നിർദ്ദേശം. മെട്രോ രണ്ടാം ഘട്ടത്തിൽ ഏറെ യാത്രക്കാരെ പ്രതീക്ഷിക്കുന്ന ഒരു റൂട്ട് കൂട്ടിയാണ് ഒരുക്കിയിട്ടുള്ളത്.