'വിവരം ലഭിച്ചാൽ റെയ്ഡ്' കൊച്ചി സിറ്റി പോലീസ് കമ്മീഷണർ സേതുരാമൻ
സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം തടയുന്നതിനായുള്ള അന്വേഷണം ആരംഭിച്ചതായി കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സേതുരാമൻ. ലൊക്കേഷനുകളിൽ ഇനി മുതൽ ഷാഡോ പൊലീസിനെ വിന്യസിക്കുമെന്നും ഒപ്പം ലഹരി ഉപയോഗം സംബന്ധിച്ച് വിവരം ലഭിച്ചാൽ റെയ്ഡ് നടത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.നിലവിൽ വെളിപ്പെടുത്തലുകൾ നടത്തിയവരുടെ മൊഴി എക്സൈസ് രേഖപ്പെടുത്തുന്നുണ്ട്.എന്നാൽ ഇതുവരെ ആരിൽനിന്നും പൊലീസിന് പരാതി ലഭിച്ചിട്ടില്ല എന്നുംകമ്മീഷണർ വ്യക്തമാക്കി. ഇതിൽ ആവശ്യമെങ്കിൽ പൊലീസും മൊഴി രേഖപ്പെടുത്തും. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം പ്രത്യേക യോഗം ചേർന്നിരുന്നുഎന്നും അദ്ദേഹം പറഞ്ഞു. സിനിമാ മേഖലയിലെ ലഹരി ഉപയോഗം സംബന്ധിച്ച് സിനിമാ പ്രവർത്തകരിൽ നിന്ന് തന്നെയുള്ള തുറന്നു പറച്ചിൽ സ്വാഗതാർഹമാണെന്നും കമ്മിഷണർ സേതുരാമൻ കൂട്ടിച്ചേർത്തു.ernakulamTimesXP MalayalamUpdated: 8 May 2023, 10:05 am