വന്ദേ ഭാരതിനെ മാലയിട്ട് സ്വീകരിച്ച് കേരളം
കേരളത്തിന്റെ ആദ്യ വന്ദേ ഭാരത് ട്രെയിന്‍ കൊച്ചിയിലെത്തി. കൊച്ചി നോർത്ത് സ്റ്റേഷനിലെത്തിയ ട്രെയിനിന് വന്‍ സ്വീകരണമാണ് ലഭിച്ചത്. ട്രെയിനിലെ ജീവനക്കാര്‍ക്ക് മധുരം വിതരണം ചെയ്തും മാലയിട്ടുമാണ് ബിജെപി പ്രവര്‍ത്തകര്‍ സ്വീകരണം നടത്തിയത്. നിരവധി പേരാണ് വന്ദേ ഭാരത് ട്രെയിന്‍ കാണാനും ഫൊട്ടോ പകര്‍ത്താനുമായി എണാകുളം നോർത്ത് റെയില്‍വേ സ്റ്റേഷനില്‍ എത്തിയത്. 16 കോച്ചുകളുള്ള ട്രെയിനാണ് കേരളത്തിനു ലഭിച്ചിട്ടുള്ളത്. വൈകാതെ തന്നെ വന്ദേഭാരതിന്റെ ട്രയല്‍ റണ്‍ തുടങ്ങും. ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജര്‍ ആര്.എന്‍. സിങ് ഉള്‍പ്പെടെയുള്ള ഉന്നതതല സംഘം തിരുവനന്തപുരം മുതല്‍ കോഴിക്കോട് വരെ യാത്ര ചെയ്ത് പരിശോധനകള്‍ നടത്തും. കൊല്ലം, വര്‍ക്കല, ചെങ്ങന്നൂര്‍, എന്നിവിടങ്ങളില്‍ ട്രെയിന്‍ കുറച്ചുനേരം നിര്‍ത്തിയിടുന്നുണ്ട്. തിരുവന്തപുരത്തും ട്രെയിനിന് സ്വീകരണം ഒരുക്കിയിട്ടുണ്ട്. പരീക്ഷണ ഓട്ടങ്ങള്‍ക്കു ശേഷമായിരിക്കും ട്രെയിന്‍ സര്‍വീസിന്റെ സമയക്രമം തീരുമാനിക്കുക. ഏപ്രിൽ 24-ന് കൊച്ചിയിലെത്തുന്ന പ്രധാനമന്ത്രി 25-ന് തിരുവനന്തപുരത്ത് വന്ദേ ഭാരത് ഫ്ളാഗ്ഓഫ് ചെയ്യും. ഉദ്ഘാടന പരിപാടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രിക്കൊപ്പം റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവും എത്തും.ernakulamTimesXP MalayalamUpdated: 14 Apr 2023, 9:29 pm