കേരളത്തിലെ ആദ്യത്തെ സൗജന്യ വൈഫൈ സ്ട്രീറ്റ്
കേരളത്തിൽ ആദ്യമായി ഒരു സ്ട്രീറ്റിൽ ഫ്രീ വൈഫൈ സംവിധാനം ഒരുങ്ങുകയാണ്.കൊച്ചി ക്യൂന്‍സ് വോക്ക് വേയിലാണ് ഹൈബീഡന് എം പി യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്നും 31 . 86 ലക്ഷം രൂപ ചിലവഴിച്ചാണ് പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സൗജന്യ വൈഫൈ സ്ട്രീറ്റിന്റെ ഉദ്ഘാടനം നാളെ വൈകീട്ട് ശശി തരൂര്‍ എം . പി നിര്‍വഹിക്കും. ഗോശ്രീ ചാത്യാത്ത് റോഡില്‍ 1 .8 കിലോ മീറ്റര്‍ ദൂര പരിധിയിലാണ് വൈഫൈ സംവിധാനം ഒരുക്കിയിരിക്കുന്നത്. വോക്ക് വേയില്‍ ഒന്‍പത് പോളുകളാണ് സ്ഥാപിച്ചിട്ടുള്ളത്. ഒന്‍പത് പോളുകളില്‍ നിന്നായി 18 ആക്സസ് പോയിന്റ്കളും ഘടിപ്പിച്ചിട്ടുണ്ട്. ഒരു ആക്സസ് പോയിന്റില്‍ നിന്നും ഒരേ സമയം 75 ഓളം ആളുകള്‍ക്ക് വൈഫൈ സൗകര്യം ലഭ്യമാകുന്ന തരത്തിലാണ് പ്രവര്‍ത്തനം. ഓരോ ആളുകള്‍ക്കും ഒരു ദിവസം എം ബി പി എ സ് സ്പീഡില്‍ അരമണിക്കൂര്‍ എന്ന രീതിയിലാണ് സൗജന്യ വൈഫൈ ലഭ്യമാവുക. വൈഫൈ ഉപയോഗിക്കുന്ന ആളിന് ഓരോ ദിവസവും ഒ ടി പി ബേസ്ഡ് രജിസ്ട്രേഷനാണുള്ളത്. സൗജന്യ വൈഫെയ്ക്ക് പുറമേ വാക്ക് വേ പരിസരത്ത് പൊതുജനങ്ങള്‍ക്ക് ഉപകാരപ്രദമാകുന്ന തരത്തില്‍ ശുചിമുറികളും നിര്‍മ്മിച്ചിട്ടുണ്ട്.ernakulamTimesXP MalayalamUpdated: 24 May 2023, 10:44 pm