കാട്ടാന കിണറ്റിൽ വീണ് ചരിഞ്ഞു
1005 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂസ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ് കാട്ടാന ചരിഞ്ഞു. പെരുമ്പാവൂർ കോടനാട് നെടുമ്പാറ താണിപ്പാറയിൽ ഇന്ന് പുലർച്ചെ മൂന്നുമണിയോടെയാണ് സംഭവം. മുല്ലശ്ശേരി തങ്കൻ എന്നയാളുടെ പുരയിടത്തിലെ കിണറ്റിലാണ് പിടിയാന വീണത്. കൃഷി ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്ന ആഴമുള്ള കിണറിലാണ് ആന വീണത്. ഇതിന് പിന്നാലെ നാട്ടുകാർ പ്രതിഷേധത്തിലാണ്. ആനയെ കരയ്ക്ക് കയറ്റാൻ മലയാറ്റൂർ ഡി എഫ് ഓ വരാതെ അനുവദിക്കില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വനം വകുപ്പ് ജനവാസ മേഖലയിൽ ഇറങ്ങിയ കാട്ടാനകളെ തുരത്താൻ നടപടി എടുക്കുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം. ബെന്നി ബെഹനാന് എം. പി. സംഭവ സ്ഥലത്ത് എത്തി. പെരുമ്പാവൂരും കോടനാടും കാട്ടാന ശല്യം രൂക്ഷമായ പ്രദേശമാണ്.