കലൂർ മാർക്കറ്റ് ഇനി പുത്തൻ രൂപത്തിലും ഭാവത്തിലും
1041 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകാൽനൂറ്റാണ്ടോളം പഴക്കം ചെന്ന കലൂരിലെ ഈ മാർക്കറ്റ് ഇനി പുത്തൻ രൂപത്തിലും ഭാവത്തിലും ജനങ്ങൾക്കായി ഒരുക്കി നൽകും. ജിസിഡിഎ കലൂർ മാർക്കറ്റ് നവീകരിച്ച് ഹൈടെക് ആകാനുള്ള ഒരുക്കത്തിലാണ്. കൊച്ചി സ്മാർട്ട് മിഷൻ ലിമിറ്റഡിന്റെ സഹായത്തോടെയാണ് പദ്ധതി പൂർത്തിയാക്കുക. നിലവിൽ പഴയമാർക്കിൽ കുറച്ച് വ്യാപാരികൾ ഇറച്ചി കച്ചവടവും മറ്റും നടത്തുന്നുണ്ട് ഇവരെ ജിസിഡിഎ തന്നെ മറ്റൊരിടത്തേക്ക് പുനരധിവസിപ്പിക്കും. കലൂരിൽ സ്ഥിതി ചെയ്യുന്ന ഈ പഴയ മാർക്കിൽ പാർക്കിംങ് അടക്കമുള്ള സൗകര്യങ്ങൾ ഇല്ല. ഇത് കൂടി കണക്കിലെടുത്താണ് ഇവ നവീകരിക്കാൻ ഒരുങ്ങുന്നത്.1999 ൽ പണികഴിപ്പിച്ച മാർക്കാറ്റാണിത്. 2001ൽ ഉദ്ഘാടനവും കഴിഞ്ഞു. എന്നാൽ പ്രതീക്ഷ പോലെ മാർക്കറ്റിൽ വ്യാപരികളെ കിട്ടാതെ വന്നതോടെ മാർക്കറ്റ് വൻ നഷ്ട്ടത്തിലായി. രണ്ട് നിലകളിലുള്ള ഈ മാർക്കറ്റിന് ഏകദേശം 40,000 ചതുശ്ര അടി വിസ്തീർണ്ണമുണ്ട്. മാർക്കറ്റിൽ കച്ചവടംനടത്താൻ ആളില്ലാതെ വന്നതോടെ മാർക്കറ്റിലെ 39 സ്റ്റാളുകളും വരാന്തയും പൊതുഇടങ്ങളും സ്വകാര്യവ്യക്തികൾക്ക് വാടയ്ക്ക് നൽകി. എന്നാൽ അവർ ഈ കെട്ടിടത്തിൽ പല അറ്റകുറ്റ പണികൾ നടത്തുകയും പദ്ധതി നടപ്പിലാവാതെ വരികയും ഒടുവിൽ ഉപേക്ഷിച്ച് പോവുകയുമായിരുന്നു.