സുഡാൻ ഒഴിപ്പിക്കല്‍: 360 ഇന്ത്യക്കാർ തിരിച്ചെത്തി | Sudan
സുഡാനിൽ നിന്ന് ആദ്യ മലയാളി സംഘം കൊച്ചിയിൽ എത്തി. പ്രവാസി മലയാളികളുടെ ആദ്യ സംഘം ഡൽഹിയിൽ നിന്ന് കേരളത്തിലെത്തി. സുഡാൻ ആഭ്യന്തര കലാപത്തെ തുടർന്നാണ് ഇവർ തിരിച്ചെത്തിയത്. രാത്രി ഒമ്പത് മണിയോടെ ഇന്ദിരഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയ സംഘത്തിൽ നിന്നാണ് ഇവർ രാവിലെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയത്. 278 ഇന്ത്യക്കാരെയാണ് പോർട്ട് സുഡാനിൽ നിന്ന് നാവികസേനയുടെ ഐഎൻഎസ് സുമേദ പടക്കപ്പലിൽ ജിദ്ദയിൽ എത്തിച്ചത്. രണ്ടു ഘട്ടമായി വ്യോമസേനയുടെ സി130 ജെ ഹെർക്കുലിസ് വിമാനങ്ങളിൽ 385 പേരെയും എത്തിച്ചിട്ടുണ്ട്. ജിദ്ദയിൽ എത്തിയവരിൽ 360 പേരാണ് ഡൽഹിയിൽ വിമാനം ഇറങ്ങിയത്. വെടിനിർത്തൽ ശ്രമങ്ങൾ പാളിയതിനാൽ ആളുകളെ ഒഴിപ്പിക്കൽ ദുഷ്കരമാണ്.ernakulamTimesXP MalayalamUpdated: 27 Apr 2023, 1:36 pm