പോലീസിനെ ആക്രമിച്ച യുവാക്കളെ പോലീസ് റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത്
പോലീസിനെ ആക്രമിച്ച യുവാക്കളെ പോലീസ് റോഡിലിട്ട് ചവിട്ടുന്ന ദൃശ്യങ്ങൾ പുറത്ത് വന്നു. കൊച്ചിയില്‍ നോര്‍ത്ത് പൊലീസ് സ്റ്റേഷനിലെ സിഐയെയും സംഘത്തെയും ആക്രമിക്കാൻ ശ്രമിച്ചു എന്നാരോപിച്ചാണ് യുവാക്കളെ പിടികൂടിയത്. സിനിമാ മേഖലയിലെ രണ്ട് യുവാക്കളാണ് അറസ്റ്റിലായത്. സംഘർഷം കണ്ടു നിന്ന ആളുകൾ പകർത്തിയ ദൃശ്യങ്ങളാണ് പുറത്ത് വന്നത്. അറസ്റ്റിലായത് തൃശ്ശൂര്‍ സ്വദേശി സനൂപ്, പാലക്കാട് സ്വദേശി രാഹുല്‍ രാജ് എന്നിവരാണ്. ഇവർ ഫോര്‍ട്ട് കൊച്ചിയില്‍ നടക്കുന്ന സിനിമാ ഷൂട്ടിങ്ങിനായി എത്തിയവരാണെന്ന് പോലീസ് വ്യക്തമാക്കി. അറസ്റ്റിലായ തൃശൂർ സ്വദേശി സനൂപ് ഇൻസ്റ്റാഗ്രാമിൽ റാസ്പുടിൻ ഡാൻസ് വീഡിയോയിലൂടെ വൈറലായ ആളാണ്.ernakulamTimesXP MalayalamUpdated: 16 May 2023, 8:01 pm