Asfaq Alam Remanded: അഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ കേസ്: പ്രതി റിമാൻഡിൽ
1111 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅഞ്ചുവയസുകാരിയെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക് ആലം റിമാൻഡിൽ. പ്രതിയെ ആലുവ സബ് ജയിലിലേക്ക് മാറ്റി. പ്രതിക്കെതിരെ കൊലപാതകം, പോക്സോ, ബലാത്സംഗം, തട്ടിക്കൊണ്ടുപോകൽ എന്നിവയടക്കം ഒമ്പത് വകുപ്പുകൾ പ്രകാരമാണ് കേസ് എടുത്തിരിക്കുന്നത്. പതിനാല് ദിവസത്തേക്കാണ് റിമാൻഡ്. പോസ്റ്റ്മാര്‍ട്ടത്തിന് ശേഷമാണ് കുട്ടി കൊല്ലപ്പെട്ടത് പീഡനംമൂലമാണെന്ന് ഫോറന്‍സിക് സംഘം പോലീസിനോട് സ്ഥിരീകരിച്ചത്. പീഡനത്തിന് ശേഷം കുട്ടി ധരിച്ചിരുന്ന ബനിയന് കഴുത്തില്‍ മുറുക്കിയാണ് പ്രതി കൊലപാതകം നടത്തിയത്. കുട്ടിയെ കാണാതായി 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് ആറുവയസുകാരിയുടെ മൃതദേഹം ചാക്കില്‍ കെട്ടിയ നിലയില്‍ ആലുവ മാര്‍ക്കറ്റിന് പിറകിലെ കാടുമൂടിയ സ്ഥലത്തുനിന്നും കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് ആലുവ കെഎസ്ആര്‍ടിസി ഗാരേജിന് സമീപം മുക്കാട്ട് പ്ലാസയില്‍ താമസിക്കുന്ന ബിഹാര്‍ സ്വദേശികളുടെ മകളെ പ്രതി അഫസാഖ് ആലം തട്ടികൊണ്ടുപോയത്.