ഇനി മിതമായ നിരക്കില്‍ സാനിറ്ററി പാഡുകള്‍ വിപണിയിൽ | Ernakulam District Jail
1027 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂജയിലിന്റെ തടവറയിൽ നിന്ന് എന്നാവും മോചനമെന്നറിയാതെ ജീവിതം തള്ളി നീക്കുകയാണിവർ. അവിടെയാണ് ഒരു തൊഴിലിനപ്പുറം എറണാകുളം ജില്ല ജയിലിലെ വനിത അന്തേവാസികൾക്ക് തങ്ങളുടെ കഴിവുകളെ തേച്ച് മിനുക്കിയെടുക്കാൻ ഒരവസരം ഒരുങ്ങിയിരിക്കുന്നത്. ഈ തൊഴിലിലൂടെ ഒറ്റപ്പെടലിന്റെ വേദന സ്വയം മറക്കുകയാണ് ഈ വനിതാ അന്തേവാസികള്‍.സ്ത്രീകള്‍ക്ക് വളരെ ആവശ്യമുള്ള ഒന്നാണ് സാനിറ്ററി പാഡുകള്‍. ഇവ നിര്‍മ്മിക്കുന്ന തിരക്കിലാണിപ്പോള്‍ ജില്ല ജയിലിലെ ഒരു പറ്റം വനിതകള്‍. കടകളില്‍ ലഭ്യമാകുന്ന എതൊരു ബ്രാന്ഡിനൊപ്പവും തലയെടുപ്പോടെ നില്ക്കാന് ഇവയ്ക്ക് കഴിയുമെന്നതാണ് പ്രത്യേകത.മിതമായ നിരക്കില്‍ വിപണികളില്‍ പാഡുകള്‍ എത്തിക്കുകയെന്നതാണ് ലക്ഷ്യം. ഇതിനായുള്ള നടപടി ക്രമങ്ങള്‍ വ്യവസായ വകുപ്പ് ഇതിനേടകം ആരംഭിച്ച് കഴിഞ്ഞു. 12 ലക്ഷം രൂപ നല്കി സാമ്പത്തിക സഹായം നല്കി ഒപ്പം നിന്നത് കൊച്ചിന് ഷിപ്പയാർഡാണ്. 2000 -ത്തിലധികം പാഡുകളാണ് ഒരുമാസം കൊണ്ട് ഈ കൂട്ടായ പ്രവര്‍ത്തനത്തിലൂടെ തയ്യാറാക്കിയത്. സമയത്തിന് അനുസൃതമായി ആളുകളെ ക്രമീകരിച്ച് മുഴുവന്‍ വനിത തടവുകാരുടെയും പങ്കാളിത്തം ഉറപ്പാക്കിയോടെ സംഭവം ഉഷാറാണ്.