ഈ ആന മേളയിലെത്തുന്ന മേളയിലെ പ്രധാന ആകർഷണം | Suchitwa Mission
1011 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകൊച്ചി മറൈൻ ഡ്രൈവിലെ വിപണ മേളയിലെ ഒരു പ്രധാന ആകർഷമണമാണ് പറവൂർ അപ്പുകുട്ടൻ എന്ന ഈ ആ. മേള കാണാനെത്തുന്ന കുരുന്നുകൾക്ക് ഒരു പ്രധാന കൗതുകമായി മാറിയിരിക്കുകയാണ് ഈ കുട്ടി കൊമ്പൻ. ദൂരെ നിന്ന് കാണുമ്പോൾ ഒർജിനൽ എന്ന് തോന്നുമെങ്കിലും ഇത് ആളുകളെ ആകർഷിക്കും വിധം പഴകിയ തുണികൾ ഉപയോഗിച്ച് നിർമ്മിച്ച ഒരു രൂപം മാത്രമാണ്. സർക്കാരിന്റെ ശുചിത്വമിഷന്റെ സ്റ്റാളിൽ മാലിന്യ സംസ്കരത്തെ കുറിച്ച് പഠിക്കാൻ നിരവധി കാര്യങ്ങളുണ്ട്. അക്കൂട്ടത്തിലാണ് പഴകിയ തുണികൊണ്ട് ഒർജിനലിനെ വെല്ലുന്ന ആനയെ നിർമ്മിച്ചെടുത്തിരിക്കുന്നത്. കുട്ടികൾക്കാണ് പറവൂർ അപ്പുകുട്ടനോട് പ്രീയം കൂടുതൽ .ചെവിയും തുമ്പികൈയ്യും അനങ്ങുന്നത് കണ്ട് സംശയം തോന്നി വന്ന് തൊട്ട് നോക്കുവരുമുണ്ട്. നെറ്റിപട്ടമണിഞ്ഞ് ഗമയിൽ നിൽക്കുന്ന മേളയിലെ പറവൂർ അപ്പുകുട്ടന്റെ അടുത്ത് നിന്ന് സെൽഫിയെടുക്കുന്നവരും കൂടുതലാണ്. ആളുകളിൽ കൗതുകം നിറക്കുന്ന വിവിധ സർക്കാർ വകുപ്പുകളുടെ രൂപകൽപ്പന നിരവധിയാണ് മറൈൻ ഡ്രൈവിലെ വിപണന മേളയിൽ.