ED raids on PFI: എറണാകുളത്തും പരിശോധന തുടരുന്നു
1014 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂനിരോധിത സംഘടനയായ പിഎഫ്ഐ കേന്ദ്രങ്ങളില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ റെയ്ഡ്. എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, വയനാട് എന്നീ നാല് ജില്ലകളിലായി 12 ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്. നിരോധിത സംഘടനയായ പിഎഫ്ഐയുടെ രണ്ടാംനിര നേതാക്കളുടെ വീടുകളിലാണ് പരിശോധന തുടരുന്നത്. ചാവക്കാട് മുനയ്ക്കകടവില്‍ പോപ്പുലര്‍ ഫ്രണ്ട് മുന്‍ സംസ്ഥാന നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലും, കുമ്പളത്ത് പിഎഫ്ഐ ജില്ല നേതാവ് ജമാലിന്റെ വീട്ടിലും പരിശോധന പുരോഗമിക്കുകയാണ്. ഡല്‍ഹിയില്‍ നിന്നെത്തിയ ഇഡി ഉദ്യോഗസ്ഥര്‍ക്കൊപ്പം കൊച്ചി ഓഫീസിലെയും ഉദ്യോഗസ്ഥര്‍ പരിശോധനയിലുണ്ട്. അതെസമയം മുന്‍ പോപ്പുലര്‍ ഫ്രണ്ട് നേതാവ് മലപ്പുറം മഞ്ചേരി സ്വദേശി അബ്ദുള്‍ ജലീലിന്റെ വീട്ടിലും മഞ്ചേരി കാരാപറമ്പ് സ്വദേശി ഹംസയുടെ വീട്ടിലും റെയ്ഡ് നടന്നു.