മണിക്കൂറോളം കുട്ടികൾ ഗേറ്റിന് പുറത്തിരുന്നു; കായിക മന്ത്രി ഇടപ്പെട്ട് ഇടപ്പെട്ട് ഗേറ്റ് തുറപ്പിച്ചു
കേരള ബ്ലാസ്റ്റേഴ്സിന്റെ ജൂനിയർ സെലക്ഷൻ ട്രയൽ തടഞ്ഞ് ജില്ല സ്പോർട്സ് കൗൺസിൽ പ്രസിഡന്റായ പി വി ശ്രീനിജൻ എംഎൽഎ. നൂറിലധികം കുട്ടികളാണ് സെലക്ഷൻ നടക്കുന്ന പനമ്പിള്ളി നഗറിലെ സ്കൂൾ ഗേറ്റിന് മുൻപിൽ കാത്ത് നിന്നത്. കായിക മന്ത്രിയുടെ ഇടപെടലിനെ തുടർന്ന് ഗേറ്റ് തുറന്നു കൊടുത്തു. മൂന്നര മണിക്കൂറാണ് കുട്ടികൾ ഗേറ്റിന് മുൻപിൽ കാത്ത് നിന്നത്. 8 ലക്ഷം രൂപ വാടക കുടിശ്ശിക ഉണ്ടെന്നും ട്രയൽസ് നടക്കുന്ന കാര്യം ബ്ലാസ് സ്റ്റേഴ്സ് അറിയിച്ചിരുന്നില്ലെന്നുമാണ് പി വി ശ്രീനിജൻ എം എൽ എ യുടെ വാദം. വാടക കുടിശ്ശിക തീർക്കണം എന്നാവശ്യപ്പെട്ട് ബ്ലാസ്റ്റേഴ്സിന് കത്ത് അയച്ചിരുന്നുവെന്നും, പ്രതികരണം ഉണ്ടായില്ലെന്നും എംഎല്‍എ പറയുന്നു.ernakulamTimesXP MalayalamUpdated: 22 May 2023, 7:57 pm