കസ്റ്റഡി മരണം ; മനോഹരന്റെ വീട് സന്ദർച്ചിച്ച് രമേശ് ചെന്നിത്തല | ramesh chennithala |
പോലീസ് കസ്റ്റഡിയിൽ വെച്ച് മരണപ്പെട്ട മനോഹരന്റെ വീട് സന്ദർശിച്ച് കോൺഗ്രസ് മുതിർന്ന നേതാവ് രമേശ് ചെന്നിത്തല. മനോഹരന്റെ മരണത്തിൽ എത്രയും വേഗം ജുഡീഷ്യൽ മജിസ്ട്രേറ്റിന്റെ അന്വേഷണമാണ് പ്രഖ്യാപിക്കേണ്ടത്. അതിവിടെ പ്രഖ്യാപിച്ചിട്ടില്ല എന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. കസ്റ്റഡി മരണമാണ് മനോഹരന്റെ കാര്യത്തിൽ ഉണ്ടായിരിക്കുന്നത് പോലീസ് സ്റ്റേഷനിൽ വെച്ച് ഒരു വ്യക്തി മരണപ്പെട്ടാൽ എന്തൊക്കെ നടപടിക്രമങ്ങൾ പാലിക്കണമെന്ന് സുപ്രീം കോടതി വ്യക്തമായി പറഞ്ഞിട്ടുണ്ട്. മനുഷ്യാവകാശ കമ്മീഷന് റിപ്പോർട്ട് ചെയ്യണമെന്ന് പറയുന്നുണ്ട് അതും പാലിക്കപ്പെട്ടിട്ടില്ല എന്ന് ചെന്നിത്തല കുറ്റപ്പെടുത്തി. സംഭവം നടന്നതിനു ശേഷമുള്ള മുഴുവൻ കാര്യങ്ങളും വീഡിയോയിൽ പകർത്തണം എന്ന് പറഞ്ഞതും ചെയ്തിട്ടുണ്ടോ എന്നറിയില്ലന്നും മുൻ പ്രതിപക്ഷ നേതാവ് ആരോപിച്ചു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിക്കഴിഞ്ഞാൽ ഉത്തരവാദികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കേണ്ടത് ഏറ്റവും അനിവാര്യമായ നടപടിയാണ്. കസ്റ്റഡി മരണങ്ങൾ ഉണ്ടാകാതിരിക്കുവാൻ വേണ്ടി അതിശക്തമായ നിയമ നടപടികൾ സ്വീകരിക്കേണ്ടതാണ്. നിരാലംബരായ ഈ കുടുംബത്തെ സഹായിക്കാൻ ഇതുവരെയും സർക്കാർ മുന്നോട്ടു വന്നിട്ടില്ല. സർക്കാരിന്റെ ഭാഗത്തുനിന്ന് ആരും ഞങ്ങളെ തിരിഞ്ഞു നോക്കിയില്ല എന്നാണ് ബന്ധുക്കൾ പറയുന്നത് എന്നും ചെന്നിത്തല കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.ernakulamTimesXP MalayalamUpdated: 31 Mar 2023, 8:23 pm