കോൺഗ്രസ്സ് വാഹനജാഥതയും സത്യാഗ്രഹസമരവും നടത്തും
1006 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂബ്രഹ്മപുരം തീപ്പിടുത്തം ഏറ്റവും കൂടുതൽ ബാധിച്ച കുന്നത്തുനാടു മണ്ഡത്തിലേയും തൃക്കാക്കര മണ്ഡലത്തിലേയും ജനങ്ങൾക്കുണ്ടായ ആരോഗ്യപ്രശ്നങ്ങളിൽ സർക്കാർ വൈദ്യ സഹായമോ സാമ്പത്തിക സഹായമോ നൽകാത്തതിൽ പ്രധിഷേധിച്ച് ഏപ്രിൽ 10,11 തിയതികളിൽ പ്രാണവായുവിനായി അവകാശ സമരം എന്നപേരിൽ കോൺഗ്രസ്സ് സമരം നടത്താനൊരുങ്ങുന്നു. ഏപ്രിൽ 10ന് കുന്നത്തുനാട് നിയോജക മണ്ഡത്തിൽ വാഹന പ്രചരണ ജാഥയും 11 ന് കാക്കനാട് കലക്ട്രേറ്റിന് മുമ്പിൽ സത്യാഗ്രഹ സമരവും നടത്തുമെന്ന് ഡിസിസി പ്രസിഡന്റ് മുഹമദ് ഷിയാസ് പ്രസ്സ് ക്ലബിൽ വിളിച്ച് ചേർത്ത വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ബ്രഹ്മപുരത്ത് പോലീസ് നടത്തിയ അന്വേഷണം ഉന്നതരെ രക്ഷിക്കാൻ വേണ്ടി മാത്രമായിരുന്നുവെന്നും ഈ വിഷയത്തിൽ നീതിയുക്തമായ അന്വേഷണം ആവശ്യയമാണെന്നും മുഹമദ്ഷിയാസ് പറഞ്ഞു.അതേ സമയം തന്നെ ബ്രഹ്മപുരത്ത് പഴകിയമാലിന്യം ബൈയോമൈനിംഗ് നടത്തി സംസ്കരിക്കുന്ന പദ്ധതിയിൽ വൻ ക്രമകേട് അന്വേഷിക്കാൻ സർക്കാർ തയ്യാറാകാത്തത് അനീതിയാണെന്നും ഡിസിസി പ്രസിഡന്റ് ആരോപിച്ചു. മുൻ എൽഡി എഫ് കൺവീനർ വൈക്കം വിശ്വന്റെ മകളുടെ ഭർത്താവ് രാജ്കുമാർ ചെല്ലപ്പന്റെ ഉടമസ്ഥതയിലുള്ള സോൻഡാ ഇൻഫ്രാടെക് എന്ന കമ്പനിയുടെ കരാറിനെ കുറിച്ച് അന്വേഷിക്കാൻ സർക്കാർ തയ്യാറാവാത്തത് മനഃപ്പൂർവ്വമാണെന്നും അദ്ദേഹം ആരോപിച്ചു.