Transgenders attack: ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ ഏറ്റുമുട്ടൽ: പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസിന് നേരെ ആക്രമണം
1129 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂപെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ട്രാൻസ്ജെൻഡേഴ്സ് തമ്മിൽ ഏറ്റുമുട്ടൽ. പോലീസ് സ്റ്റേഷനിൽ പരാതി പറയാൻ എത്തിയ ട്രാൻസ്ജെൻഡേഴ്സ് തമ്മിലാണ് കയ്യാങ്കളി ഉണ്ടായത്. ഇവരെ പിടിച്ചുമാറ്റാൻ ശ്രമിച്ച പോലീസുകാരനും പരിക്കേറ്റു. സംഭവത്തിൽ രണ്ടുപേരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു.ഇന്ന് വൈകിട്ട് നാലുമണിയോടെയാണ് സംഭവം. കുട്ടമശ്ശേരി, മുടിക്കൽ എന്നിവിടങ്ങളിൽ താമസിക്കുന്ന ട്രാൻസ്ജെൻഡേഴ്സ് പരാതി നൽകാനായി പോലീസ് സ്റ്റേഷനിൽ എത്തിയതായിരുന്നു. പിആർഒ ഇവരുടെ പരാതി പരസ്പരം സംസാരിച്ച് പരിഹരിക്കുന്നതിന് ശ്രമം നടത്തുന്നതിനിടെയാണ് അക്രമം. സംഘത്തെ പിടിച്ചുമാറ്റാൻ ശ്രമിക്കവെ പോലീസുകാരൻ എംഎസ് സനലിന്റെ കൈവിരലിനും പരിക്കേറ്റു.പിടിച്ചുമാറ്റുന്നതിനിടെ ട്രാൻസ്ജെൻഡേഴ്സിൽ ഒരാൾ ഉദ്യോഗസ്ഥന്റെ കൈയിൽ കടിക്കുകയായിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് റിങ്കി, ഇർഫാൻ എന്നിവരെ പെരുമ്പാവൂർ പോലീസ് അറസ്റ്റ് ചെയ്തു. ഇവർക്കെതിരെ പോലീസിന്റെ കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും, പൊതുസ്ഥലത്ത് ബഹളം ഉണ്ടാക്കിയതിനും കേസെടുത്തു. ശേഷം വനിതാ പോലീസിന്റെ സഹായത്തോടെ ഇവരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു