ഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാകര
1038 views
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഫോർട്ട് കൊച്ചിയിലും വൈപ്പിൻ തീരത്തും ചാള ചാകര. കഴിഞ്ഞ ദിവസം വൈകീട്ടോടെയാണ് ചാളയുടെ ചാകര ഉണ്ടായത്. കുറച്ച് ദിവസങ്ങളായി ഇരുകരകളിലും തിരമാലയ്ക്കൊപ്പം കരയിലേക്കെത്തുന്ന ചാളയെ ചാക്കിലാക്കാനുളള തിരക്കിലായിരുന്നു പ്രദേശവാസികളും. ഫോർട്ട് കൊച്ചിയിലും വൈപ്പിൻ റോ റോ ജങ്കാർ ജെട്ടിക്കരികിലുമായിരുന്നു ചാകരയെത്തിയത്. കഴിഞ്ഞ ദിവസം വൈകിട്ട് 5.30ഓട തിരമാലകൾക്കൊപ്പം ചാളക്കൂട്ടങ്ങൾ കരയിലേക്ക് അടിച്ച് കയറുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് ഫോർട്ട് കൊച്ചി കടൽത്തീരത്ത് ചാളകൾ തിരയ്ക്കൊപ്പം തീരത്തെത്തുന്നത്. അപ് വെല്ലിങ് എന്ന പ്രതിഭാസമാണ് ചാളകൾ ഉപരിതലത്തിലെത്താനുളള കാരണമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. അതേസമയം ചാള കയ്യിൽ കിട്ടിയതോടെ വറുത്തും കറിവച്ചും കഴിക്കാലോ എന്ന സന്തോഷത്തിലാണ് കൊച്ചി നിവാസികൾ.