കളമശ്ശേരിയിൽ വാഹനാപകടത്തെ തുടർന്ന് ഭാര്യയും ഭാർത്താവും മരണപ്പെട്ടു. ഇരുചക്രവാഹനത്തിലെത്തിയ കൊടുങ്ങലൂർ സ്വദേശികളായ ഉമേഷ് ബാബു ഭാര്യ നിഷ എന്നിവരാണ് അപകടത്തിൽ മരിച്ചത്. ഇന്ന് രാത്രി 7.40 ന് ആയിരുന്നു അപകടം. ലോറിയും സ്കൂട്ടറും ആലുവ ഭാഗത്തേക്ക് പോകുകയായിരുന്നു. ഇരുചക്ര വാഹനം ലോറിക്ക് അടിയിയിൽ പെട്ടത്തോടെ ബൈക്കിൽ ഉണ്ടായിരുന്ന ഇരുവരുടെയും ദേഹത്ത് വാഹനം കയറി ഇറങ്ങുകയായിരുന്നു. തുടർന്ന് ഇരുവരും സംഭവസ്ഥലത്ത് വച്ചു തന്നെ മരണപ്പെട്ടു.
ernakulamTimesXP MalayalamUpdated: 29 Mar 2023, 11:52 pm