പലതവണയായി ബസുകൾ കൂട്ടിമുട്ടി,മെട്രോ പില്ലറിലും ഇടിച്ചു;
കളമശ്ശേരിയിൽ മത്സരയോട്ടം നടത്തിയ നാല് സ്വകാര്യ ബസ് ജീവനക്കാരെ പോലീസ് അറസ്റ്റ് ചെയ്തു. ആദ്യമെത്തുന്നതിനായി അമിതവേഗത്തിൽ ഓടിച്ച ബസുകൾ പലതവണയായി കൂട്ടിമുട്ടി. ബസ് ടൗൺ ഹാൾ പരിസരത്ത് വെച്ച് മെട്രോ പില്ലറിലും ഇടിച്ചു. പിന്നീട് രണ്ട് ബസ്സിലെയും ജീവനക്കാർ നടുറോഡിൽ ഇറങ്ങി കയ്യാങ്കളിയായി. നന്ദനം, നജിറാനി എന്നീ ബസ്സുകളാണ് കളമശ്ശേരി പോലീസ് കസ്റ്റഡിയിലെടുത്തത്. ആലുവ ഫോർട്ട് കൊച്ചി തേവര റൂട്ടിലോടുന്ന ബസ്സുകളാണ് ഇവ രണ്ടും. ബസ്സിലെ ഡ്രൈവർ, കണ്ടക്ടർമാർ ഉൾപ്പടെ നാല് പേരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇതോടെ, ബസിലെ യാത്രക്കാർ പെരുവഴിയിലാവുകയായിരുന്നു.ernakulamTimesXP MalayalamUpdated: 12 May 2023, 6:00 pm