Aluva Incident ആലുവ പീഡനം; വിചാരണയുടെ പ്രാരംഭ നടപടികൾ പൂർത്തിയായി
എറണാകുളം വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ട് പോയി പീഡിപ്പിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതി അസ്ഫാക്ക് ആലത്തിനെ ഈ മാസം 16 ന് കുറ്റപത്രം വായിച്ചുകേൾപ്പിക്കും. പ്രതിക്കും സാക്ഷികളും വേണ്ടി പരിഭാഷകരെ ഏർപ്പെടുത്തും. പ്രതിക്കെതിരെ പോക്സോ അടക്കം പത്ത് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.അതേസമയം വിചാരണയുടെ പ്രാരംഭ നടപടികൾ ഇന്നലെയോടെ പൂർത്തിയാക്കി. എന്നാൽ പ്രതി അസ്ഫാക്കിനെതിരെ കുറ്റം ചുമത്തുന്നത് സംബന്ധിച്ച വാദത്തിൽ തെളിവു നശിപ്പിക്കൽ, തട്ടിക്കൊണ്ടുപോകൽ , മൃതദേഹത്തോടുള്ള അനാദരവ് എന്നിങ്ങനെയുള്ള കുറ്റങ്ങൾ നിലനിൽക്കില്ലെന്ന് പ്രതിഭാഗം കോടതിയിൽ വാദിച്ചു.എന്നാൽ കുറ്റപത്രത്തിൽ ആരോപിച്ചിട്ടുള്ള എല്ലാ കുറ്റങ്ങളും പ്രതിക്കെതിരെ നിലനിൽക്കുമെന്ന സ്പെഷ്യൽ പ്രോസിക്യൂട്ടറിന്റെ വാദം പോക്സോ കോടതി അംഗീകരിച്ചു.