12 കോടിയിൽ പുത്തൻ ബസ് സ്റ്റാൻഡ് ഒരുങ്ങും| KSRTC Bus stand
മഴ പെയ്യിതാൽ മുഴുവൻ വെളളം നിറയുന്ന ഒരിടം, ബസ് കാത്തിരിക്കാൻ നല്ലൊരു ഇരിപ്പിടമില്ല ഇവിടെ , കാലങ്ങളായി എറണാകുളം കെഎസ്ആർടിസി ബസ്റ്റാന്റിന്റെ അവസ്ഥയാണിത്. സൂപ്പർഫാസ്റ്റും മിന്നലുമൊക്കെയായി കെഎസ്ആർടിസി ഹെടെക് ആവുമ്പോഴും നല്ലൊരു ബസ് കാത്തിരിപ്പ് കേന്ദ്രം കൊച്ചിയിലെ യാത്രക്കാരുടെ പ്രധാന ആവശ്യങ്ങളിൽ ഒന്നായിരുന്നു.ഈ പ്രതിസന്ധി കണക്കിലെടുത്ത് ഇപ്പോഴിതാ 12കോടി ചിലവിൽ എറണാകുളം കെഎസ്ആർടിസി ഒരു മൊബിലിറ്റി ഹബ്ബാവാൻ തയ്യാറെടുക്കുകയാണ്. എറണാകുളം കാരിക്കാമുറിയിലെ കെഎസ്ആർടിസി ഭൂമിയാണ് വൈറ്റിലേതിന് സമാനമായ മൊബിലിറ്റി ഹബ്ബ് നിർമ്മിക്കുക. യാത്രക്കാർക്ക് ആവശ്യമായ സൗകര്യങ്ങൾ കാത്തിരിപ്പ് കേന്ദ്രങ്ങൾ എന്നിവ പുതുതായി നിർമ്മിക്കുന്ന കെട്ടിടത്തിലുണ്ടാകും. സംസ്ഥാന കൺസ്ട്രക്ഷൻ കോർപ്പറേഷന് നിർമ്മാണത്തിനായി 12 കോടി ഉടൻ കൈമാറിയേക്കും. കരിക്കാമുറിയിൽ പുതിയ ഹബ്ബ് വരുന്നതോടെ കൊച്ചിയിലെ യാത്രക്കാർക്ക്യാത്രസൗകര്യവും എളുമാകും തൊട്ടുടുത്ത് സൗത്ത് റെയിവേസ്റ്റേഷനും ഒപ്പം മെട്രോസ്റ്റേഷനും തൊട്ടടുത്താവും ഇത് യാത്രക്കാർക്ക് കൂടുതൽ സൗകര്യമാകും.ernakulamTimesXP MalayalamUpdated: 4 Apr 2023, 5:30 pm