മലപ്പുറം താനൂരിൽ പെരുമ്പാമ്പ് ഷോക്കേറ്റ് മരിച്ചു
മലപ്പുറം താനൂരിൽ വൈദ്യുതി തൂണിൽ ഇഴഞ്ഞുകയറിയ പെരുമ്പാമ്പിന് ഷോക്കേറ്റതിന് പിന്നാലെ ജീവൻ നഷ്ടമായി. പത്ത് അടിയോളം നീളമുണ്ടായിരുന്നു പെരുമ്പാമ്പിന്. ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടയാണ് സംഭവം.കനത്ത മഴയിൽ വൈദ്യുതി ലൈനിൽനിന്ന് താഴേക്ക് എന്തോ തൂങ്ങി നിൽക്കുന്നതായി പ്രദേശവാസികളുടെ ശ്രദ്ധയിൽപ്പെട്ടു. തുടർന്ന്,സംഭവം എന്താണെന്ന് നോക്കാൻ വൈദ്യുതി തൂണിന്റെ അടുത്തേക്ക്എത്തിയപ്പോഴാണ് പ്രദേശവാസികൾ പാമ്പിനെ കണ്ടത്. തുടർന്ന് പ്രദേശവാസികൾ ഉടന്‍ തന്നെ താനൂര്‍ ഇലക്ട്രിക്ക് സിറ്റി ഓഫീസിൽ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഉടൻ തന്നെ പാമ്പിനെ താഴെ ഇറക്കാനുള്ള ശ്രമം ആരംഭിക്കുകയായിരുന്നു. ഇതിന്റെ ഭാഗമായി പ്രദേശത്ത് വൈദ്യുതി പൂര്‍ണമായും വിച്ഛേദിച്ചിരുന്നു. തുടർന്ന്, കനത്ത മഴയെ പോലും വകവെക്കാതെ ഏറെ നീണ്ട പരിശ്രമത്തിനൊടുവിൽ പാമ്പിനെ താഴെ ഇറക്കിയെങ്കിലും അപ്പോഴേക്ക് പാമ്പിന്റെ ജീവൻ നഷ്ടമായിരുന്നു. എടവണ്ണ ഫോറസ്റ്റ് ഉദ്യോഗസ്ഥരെ വിവരം അറിയിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ കൊടുംമ്പുഴ ബിഎഫ്ഒ ബാലു താനൂര്‍ വൈദ്യുതി ഓഫീസില്‍ എത്തി കെഎസ്ഇബി ഉദ്യോഗസ്ഥരിൽനിന്ന് പാമ്പിനെ ഏറ്റുവാങ്ങി
Curated by Achu Sp|TimesXP Malayalam|18 Sept 2023