Kartyayani Amma: നാരീശക്തി പുരസ്കാരം നേടിയ കാർത്യായനി അമ്മ അന്തരിച്ചു
1012 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂകേരള സാക്ഷരത മിഷന്റെ അക്ഷര ലക്ഷം പരീക്ഷയിൽ ഒന്നാം സ്ഥാനം നേടി ശ്രദ്ധേയയായ കാർത്യായനി അമ്മ അന്തരിച്ചു. നൂറ്റൊന്ന് വയസായിരുന്നു. രാജ്യം നാരീശക്തി പുരസ്കാരം നൽകി ഇവരെ ആദരിച്ചിരുന്നു. കൂടാതെ 53 രാജ്യങ്ങൾ ഉൾപ്പെടുന്ന കോമൺവെൽത്ത് ലേണിങ്ങിന്റെ ഗുഡ് വിൽ അംബാസിഡറായിരുന്നു. അതേസമയം, കാർത്യായനിയമ്മയുടെ നിര്യാണത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി. 'നാലാം തരം തുല്യതാ ക്ലാസിൽ ചേർന്ന് പഠിച്ചുകൊണ്ടിരിക്കുമ്പോഴാണ് നാരീശക്തി പുരസ്കാരം കാർത്യായനിയമ്മയ്ക്ക് ലഭിക്കുന്നത്. തുടർന്ന് പഠിക്കണമെന്ന ആഗ്രഹം നേരിട്ട് കണ്ടപ്പോൾ പറഞ്ഞിരുന്നു. പത്താം ക്ലാസും ജയിച്ച് തനിക്കൊരു ജോലിയും വേണമെന്നാണ് അന്ന് കാർത്യായനിയമ്മ പറഞ്ഞിരുന്നത്. ആത്മവിശ്വാസവും നിശ്ചയദാർഢ്യവുമാണ് ആ വാക്കുകളിൽ ഉണ്ടായിരുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു. കേരള സാക്ഷരതാ മിഷന്റെ അക്ഷരലക്ഷം പദ്ധതിയിൽ ഇതുവരെ എൻറോൾ ചെയ്ത ഏറ്റവും പ്രായം കൂടിയ വ്യക്തിയായ കാർത്യായനിയമ്മ 98% മാർക്ക് വാങ്ങിയാണ് ഒന്നാംസ്ഥാനം കരസ്ഥമാക്കിയത്. ഈ വിജയത്തിലൂടെ കാർത്യായനി അമ്മ കരസ്ഥമാക്കിയത് രാജ്യത്തെ ഏറ്റവും മുതിർന്ന സാക്ഷരതാ പഠിതാവ് എന്ന പദവി കൂടിയായിരുന്നു. ഇതോടെ വനിതാദിനത്തോടനുബന്ധിച്ചുള്ള കേന്ദ്ര സര്‍ക്കാരിന്റെ നാരീശക്തി പുരസ്കാരം 2020 ൽ കാര്‍ത്യായനിയമ്മ രാഷ്ട്രപതി രാംനാഥ് കോവിന്ദില്‍ നിന്നും ഏറ്റുവാങ്ങിയിരുന്നു.