വയോധികയുടെ സ്വർണം കവർന്ന പ്രതിയുമായി തെളിവെടുപ്പ്
1004 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂവയോധികയുടെ സ്വർണം കവർന്ന കേസിൽ പ്രതിയുമായി പോലീസ് തെളിവെടുപ്പ് നടത്തി. പത്തിയൂർ ഏവൂർ തെക്കുംമുറിയിൽ ശ്രീകൃഷ്ണ ഭവനിൽ രാമചന്ദ്രൻ പിള്ളയുടെ ഭാര്യ രാധമ്മ പിള്ളയെയാണ് പട്ടാപ്പകൽ വീട് കയറി ആക്രമിച്ച് ഒൻപത് പവൻ കവർന്നത്. കേസിൽ പ്രതിയായ കായംകുളം ചേപ്പാട് മുട്ടം തേലശേരിൽ തെക്കതിൽ വീട്ടിൽ ബിജികുമാറുമായാണ് കരീലകുളങ്ങര പോലീസ് തെളിവെടുപ്പ് നടത്തിയത്. 28നായിരുന്നു കേസിനാസ്പദമായ സംഭവം. രാധമ്മയെ വായിൽ തുണിതിരുകുകയും തള്ളി താഴേക്കു വീഴ്ത്തുകയും തല തറയിൽ ഇടിപ്പിക്കുകയും കൈകാലുകളിൽ ചവിട്ടി പരിക്കേൽപ്പിക്കുകയുമായിരുന്നു. വീഴ്ചയിൽ രാധമ്മയുടെ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റു. പിന്നാലെ ആക്രമി അഞ്ചു പവൻ തൂക്കം വരുന്ന മാലയും ആറു വളകളും ബലം പ്രയോഗിച്ച് ഊരിയെടുക്കുകയായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞ് പുറത്തേക്ക് എത്തിച്ച പ്രതിക്ക് നേരെ നാട്ടുകാർ രോഷാകുലരായി.