Heavy Rain: കനത്ത മഴ: കായംകുളത്തെ ഒട്ടുമിക്ക പ്രദേശങ്ങളിലും വള്ളം കയറി
സംസ്ഥാനത്ത് കനത്ത മഴ തുടരുന്നു. 9 ജില്ലകളിലാണ് ഇന്ന് യെല്ലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നത്. ആലപ്പുഴ ജില്ലയിലെ കായംകുളത്തിന്റെ ഒട്ടുമിക്ക പ്രദേശങ്ങളും വെള്ളം കയറിയിരിക്കുകയാണ്. കായംകുളം നഗരത്തിന്റെ പടിഞ്ഞാറൻ പ്രദേശത്ത് മിക്കയിടത്തും വീടുകളിൽ വെള്ളം കയറിയെന്നാണ് റിപ്പോർട്ട്. മുണ്ഡകത്തിൽ, ചാലാപ്പള്ളി തോടുകൾ കരകവിഞ്ഞതോടെയാണ് പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂക്ഷമായത്. തോടിന് ആഴം ഇല്ലാത്തതാണ് മഴ പെയ്യുമ്പോൾ ഈ പ്രദേശങ്ങളിൽ വെള്ളം കയറാൻ കാരണമെന്ന് പ്രദേശവാസികൾ പറഞ്ഞു. ഐക്യ ജങ്ഷൻ, കൊച്ചുപള്ളി റോഡ് എന്നിവിടങ്ങളിൽ അരപ്പൊക്കം വെള്ളക്കെട്ടായി. റോഡിൽ ഓട സംവിധാനം ഉണ്ടെങ്കിലും ഓടയുടെ അശാസ്ത്രീയ നിർമാണം മൂലം നീരൊഴുക്ക് തടസപ്പെട്ടിരിക്കുകയാണ്. കായംകുളം - കാർത്തികപ്പള്ളി റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. ഐക്യ ജങ്ഷനിലും ഒഎൻകെ ജങ്ഷനിലുമാണ് വെള്ളക്കെട്ട് ഉണ്ടായത്. ഒഎൻകെ ജങ്ഷനിലെ നിരവധി വീടുകളിൽ വെള്ളം കയറി. ദേശീയപാത നിർമാണം നടക്കുന്ന മുക്കട മുതൽ കരിയിലക്കുളങ്ങര വരെയുള്ള പ്രദേശങ്ങളിലെ താഴ്ന്ന വീടുകളിൽ വെള്ളം കയറി. പ്രളയസമാനമായ സാഹചര്യമാണ് മിക്കപ്രദേശങ്ങളിലും ഉള്ളതെന്ന് നാട്ടുകാർ പറയുന്നു.alappuzhaTimesXP MalayalamUpdated: 15 Oct 2023, 12:05 pm