Cherthala Family Court Dispute കുട്ടികളെ ചൊല്ലിയുള്ള തർക്കം സംഘർഷത്തിൽ കലാശിച്ചു
1014 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂCherthala Family Court Dispute വിവാഹമോചനക്കേസുമായി ബന്ധപ്പെട്ട് ചേർത്തല കുടുംബ കോടതി വളപ്പിൽ സംഘർഷം. കുട്ടികളുമായി ബന്ധപ്പെട്ടാണ് സംഘർഷം ഉണ്ടായത്. പട്ടണക്കാട് സ്വദേശിയായ യുവാവും വയലാർ സ്വദേശിനിയായ യുവതിയും തമ്മിലുള്ള വിവാഹമോചനത്തിന്റെ നടപടികൾക്കായാണ് ഇരുകൂട്ടരും കോടതിയിലെത്തിയത്. കുട്ടികളെ കാണാൻ ഭർത്താവിനും ബന്ധുക്കൾക്കും ഹൈക്കോടതിയുടെ അനുമതി ലഭിച്ചതോടെയാണ് ഇവർ കോടതിയിലേക്ക് വന്നത്. എന്നാൽ കാറിൽ നിന്നും കുട്ടികളെ പുറത്തിറക്കുന്നതുമായി ബന്ധപ്പെട്ട് ഇരുകൂട്ടരും തമ്മിൽ തർക്കമുണ്ടായി. ഈ തർക്കമാണ് സംഘർഷത്തിൽ കലാശിച്ചത്.