അമ്പാടിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ച് ഗോവിന്ദൻ മാസ്റ്റർ
1052 views
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂഅമ്പാടിയുടെ വീട്ടിലെത്തി ബന്ധുക്കളെ ആശ്വസിപ്പിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. കായംകുളം കൃഷ്ണപുരത്ത് കൊല്ലപ്പെട്ട അമ്പാടിയുടെ ദേവികുളങ്ങരയിലുള്ള വീട്ടിലാണ് എം വി ഗോവിന്ദൻ മാസ്റ്റർ എത്തിയത്. അമ്പാടിയുടെ പിതാവ് സന്തോഷിനെയും മാതാവ് ശകുന്തളയെയും എം വി ഗോവിന്ദൻ മാസ്റ്റർ കണ്ടു. തങ്ങളുടെ മകനെ കൊന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്ന് മാതാപിതാക്കൾ ഗോവിന്ദൻ മാസ്റ്ററിനോട് അപേക്ഷിച്ചു. ശക്തമായ നടപടി ഉണ്ടാകുമെന്ന് അവർക്ക് ഗോവിന്ദൻ മാസ്റ്റർ ഉറപ്പുനൽകി. അമ്പാടിയുടെ സഹോദരനെയും മറ്റു ബന്ധുക്കളെയും കണ്ടു അദ്ദേഹം വിവരങ്ങൾ ആരാഞ്ഞു. പിന്നാലെ സിപിഎം കായംകുളം ഏരിയ കമ്മിറ്റി ഓഫീസിൽ എത്തിയ ഗോവിന്ദൻ മാസ്റ്റർ മാധ്യമങ്ങളെ കണ്ടു. അമ്പാടിയുടെ കൊലപാതകം ആസൂത്രിതമാണെന്നും ആർഎസ്എസ് ആണ് കൊലപാതകത്തിന് പിന്നിലെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ ആരോപിച്ചു. കഞ്ചാവ്- കൊട്ടേഷൻ സംഘങ്ങൾ ആർഎസ്എസിൽ വലിയതോതിൽ ഉണ്ടെന്നും ഡിവൈഎഫ്ഐക്കാരനായതുകൊണ്ട് മാത്രമാണ് അമ്പാടി കൊല്ലപ്പെട്ടതെന്നും എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. #Ambadi #MVGovindanMaster