Kayamkulam BJP Leader: ബിജെപി നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ
ആലപ്പുഴ വീഡിയോസ് സബ്സ്ക്രൈബ് ചെയ്യൂ
ബിജെപി പ്രാദേശിക നേതാവും ഭാര്യയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ബിജെപി കായംകുളം മണ്ഡലം സെക്രട്ടറി പി കെ സജി , ഭാര്യ ബിനു എന്നിവരാണ് മരണപ്പെട്ടതെന്ന് പോലീസ് പറഞ്ഞു. പികെ സജിക്ക് കുത്തേറ്റ നിലയിലും ഭാര്യ ബിനുവിൻ്റെ കഴുത്ത് അറുത്ത നിലയിലുമായിരുന്നു കാണപ്പെട്ടത്. സജിയുടെ കൈയിൽ കത്തി പിടിച്ച നിലയിലാണ് മൃതദേഹം കിടക്കുന്നതിരുന്നതെന്ന് പോലീസ് പറഞ്ഞു. കോയമ്പത്തൂരിൽ ജോലിചെയ്യുന്ന മകൻ സജിൻ വൈകിട്ട് ഫോണിൽ വിളിച്ചിട്ട് ലഭിക്കാത്തത് മൂലം അയൽവാസിയെ വിളിച്ചു വിവരം അന്വേഷിച്ചു. തുടർന്ന് മകൻ പറഞ്ഞത് പ്രകാരം അയൽവാസി വീട്ടിൽ ചെന്ന് നോക്കിയപ്പോഴാണ് കിടപ്പുമുറിക്കുള്ളിൽ മൃതദേഹം കാണപ്പെട്ടത്. വീടിൻ്റെ കതകുകൾ തുറന്ന നിലയിലാണുണ്ടായിരുന്നതെന്നും പോലീസ് പറഞ്ഞു.